ആദിവാസികൾ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യ സിനിമ; പ്രിയനന്ദനൻ ചിത്രം 'ധബാരി ക്യുരുവി' തിയേറ്ററുകളിലേക്ക്

ആദിവാസികൾ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യത്തെ സിനിമയായ ‘ധബാരി ക്യുരുവി’ തിയേറ്റർ റിലീസിനൊരുങ്ങുന്നു.ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Press Information Bureau

പൂർണമായും ഇരുള ഭാഷയിൽ ചിത്രീകരിച്ച സിനിമ അമേരിക്കയിലെ ഓസ്റ്റിൻ, ഗോവയിലെ ഇന്ത്യൻ പനോരമ, കേരള രാജ്യാന്തര ചലച്ചിത്ര മേള എന്നിവിടങ്ങളിലടക്കം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിച്ചിരുന്നു.

May be an image of 1 person and text

ആദിവാസി പെൺകുട്ടികളുടെ ജീവിതവും അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളുമാണ്ധബാരി ക്യുരുവിയുടെ പ്രമേയം. മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വൽ മാജിക്‌ എന്നിവയുടെ ബാണറുകളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ‘അച്ഛൻ ആരെന്നറിയാത്ത പക്ഷി’ എന്നാണ് ധബാരി ക്യുരുവി എന്ന വാക്കിന്റെ അർത്ഥം.

ഛായാഗ്രഹണം:അശ്വഘോഷൻ, ചിത്രസംയോജനം: ഏകലവ്യൻ, സംഗീതം: പി.കെ. സുനിൽകുമാർ, ഗാനരചന: നൂറ വരിക്കോടൻ, ആർ.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം: ആദിത്യ നാണു