ഓഹ് ദാറ്റ് സ്മൈല്‍.., മാളൂട്ടി ഹെയര്‍ സ്‌റ്റൈലില്‍ ഹണി റോസ്; ആരാധകന്റെ വീഡിയോ പങ്കുവച്ച് ഹണി റോസ്

കേരളത്തിലും പുറത്തും ഉദ്ഘാടനങ്ങളുമായി സജീവമാണ് നടി ഹണി റോസ്. ഏറെ ആരാധകരുള്ള താരത്തിന് പൊതുസ്ഥലങ്ങളില്‍ ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. തന്റെ ഏറ്റവും പുതിയ ഉദ്ഘാടനത്തില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ് ഇപ്പോള്‍.

പല ആരാധകര്‍ക്കും ഹാന്‍ഡ് ഷേക്ക് കൊടുക്കുന്ന ഹണി റോസിനെ വീഡിയോയില്‍ കാണാം. ഇതിനിടയില്‍ ഒരാള്‍ കൈ നീട്ടുന്നതും ഹണി റോസ് ഹാന്‍ഡ് ഷേക്ക് കൊടുക്കുന്നതും വീഡിയോയിലുണ്ട്. ആ സന്തോഷം നിറഞ്ഞ ചിരിയോടെ തിരിഞ്ഞ് നോക്കി പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഹണി റോസ് പങ്കുവച്ചിരിക്കുന്നത്.

ദാറ്റ് സ്മൈല്‍ ഓഹ് എന്ന ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാളൂട്ടി ഹെയര്‍ സ്‌റ്റൈലിലും ജമ്പ്സ്യൂട്ടുമായിരുന്നു ഹണി റോസിന്റെ വേഷം.

View this post on Instagram

A post shared by Honey Rose (@honeyroseinsta)

ഓരോ ഉദ്ഘാടനത്തിനും വ്യത്യസ്ത ലുക്ക് ഹണി റോസ് പരീക്ഷിക്കാറുണ്ട്. ഉദ്ഘാടനത്തിന് പോകുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് കോസ്റ്റ്യൂം ആണെന്ന് ഹണി റോസ് പറഞ്ഞിരുന്നു. അതേസമയം, ‘റേച്ചല്‍’ ആണ് ഹണിയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇറച്ചിവെട്ടുകാരിയായാണ് പോസ്റ്ററില്‍ ഹണി പ്രത്യക്ഷപ്പെട്ടത്. യുവ കഥാകൃത്ത് രാഹുല്‍ മണപ്പാട്ടിന്റെ ‘ഇറച്ചിക്കൊമ്പ്’ എന്ന ചെറുകഥയാണ് റേച്ചല്‍ എന്ന പേരില്‍ സിനിമയാവുന്നത്. പെന്‍ ആന്റ് പേപ്പര്‍, ബാദുഷ പ്രൊഡക്ഷന്‍സ് ബാനറുകളില്‍ ഷിനോയ് മാത്യുവും ബാദുഷയും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.