കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രീ വിരുദ്ധത കണ്ടു പിടിച്ചവര്‍ ഇപ്പോള്‍ ക, മ എന്നൊരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ്: വിമര്‍ശനവുമായി ഹരീഷ് പേരടി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്നും സംവിധായിക വിധു വിന്‍സെന്റ് രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. സ്ത്രീകള്‍ മാത്രമുള്ള സംഘടനയിലെ സ്ത്രീ വിരുദ്ധത പറഞ്ഞിട്ടും പാര്‍വതി തിരുവോത്തും ഡബ്ല്യുസിസിയും പ്രതികരിക്കാത്തത് എന്താണെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

എന്താണ് wcc?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പര്‍ ഗുരുതരമായ ആരോപണങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രീകള്‍ മാത്രമുള്ള സംഘടനയിലെ സ്ത്രീവിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രിവിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ, എന്നൊരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…

ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജയ്ക്ക് വെക്കാന്‍ കാരണമെന്താണ് ?…പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം…നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…

https://www.facebook.com/hareesh.peradi.98/posts/768916816982003