മമ്മൂട്ടിയുടെ വോയ്സ് മോഡുലേഷന്‍ എന്താണെന്ന് കേട്ട് മനസിലാക്കാന്‍ അവര്‍ മോഹന്‍ലാലിനോട് പറഞ്ഞു, അതില്‍ കാലനായി, വലിയ കാലന്‍ ; തുറന്ന് പറഞ്ഞ് ഫാസില്‍ !

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമയിലെ ആദ്യകാല അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍. ആദ്യകാല സിനിമകളില്‍ മോഹന്‍ലാലിന്റെ വോയിസ് മോഡുലേഷന്‍ ഒട്ടും ശക്തമായിരുന്നില്ലെന്നും മമ്മൂട്ടിയില്‍ നിന്നാണ് അദ്ദേഹം പഠിച്ചെടുത്തതെന്നും സംവിധായകന്‍ പങ്കുവെച്ചു.

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി രണ്ട് പ്രായത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ദിവസം ചിത്രത്തിന്റെ സെക്കന്റ് ഷോയ്ക്ക് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും പോയി. സിനിമ കണ്ട ശേഷം ഇരുവരും മോഹന്‍ലാലിനെ ഫോണ്‍ ചെയ്തു. മോഹന്‍ലാലിന്റെ പഴയ പടങ്ങള്‍ കാണുമ്പോള്‍ വോയ്സ് മോഡുലേഷന്‍ വളരെ ശക്തമായിരുന്നില്ല. പിന്നീട് മോഹന്‍ലാല്‍ അതില്‍ കാലനായി. വലിയ കാലന്‍.

എനിക്ക് തോന്നുന്നത് മലയന്‍കുഞ്ഞിന്റെ ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തോളം ഫഹദ് ഡബ്ബ് ചെയ്യാതെ ഒഴിഞ്ഞു നടന്നു. അത് ഒരു ആര്‍ടിസ്റ്റിന് ഉണ്ടാകുന്ന ഭയമാണ്. ഞാന്‍ ലൊക്കേഷനില്‍ ചെയ്ത ആ ഇംപാക്ട് എനിക്ക് ഡബ്ബിങ്ങിലൂടെ വരുത്താന്‍ പറ്റുമോ എന്ന വിശ്വാസക്കുറവ് ഉണ്ടായിരിക്കും. ഡബ്ബിങ് മദ്രാസില്‍ ചെയ്യാമെന്ന് അവന്‍ ആദ്യം പറഞ്ഞു. അല്ലെങ്കില്‍ വേണ്ട കൊച്ചിയില്‍ ചെയ്യാമെന്ന് പറഞ്ഞു.

അന്ന് വിക്രത്തിന്റെ ഷൂട്ട് നടക്കുന്ന സമയമാണ്. ഒരു ദിവസം അവന്‍ മെന്റലി പ്രിപ്പയര്‍ ആയി വന്ന് അത് ചെയ്തങ്ങ് തീര്‍ത്തു. അത് എല്ലാ ആര്‍ടിസ്റ്റിനും ഉണ്ടാകുംമോഹന്‍ലാലുമായിഫഹദിനെ താരതമ്യം ചെയ്യുന്നതിനെ കുറിച്ചും ഫാസില്‍ അഭിമുഖത്തില്‍ സംസാരിച്ചു. ‘ മോഹന്‍ലാലിലും ഫഹദിലും ഞാന്‍ കാണുന്ന ക്വാളിറ്റി അവര്‍ ഇന്‍ബോണ്‍ ആര്‍ടിസ്റ്റുകളാണ് എന്നതാണ്. അവര്‍ എന്തെങ്കിലും ചെയ്തു കഴിഞ്ഞാല്‍ അതില്‍ കാലപ്പഴക്കം ഉണ്ടായിരിക്കില്ല. എത്ര കാലം കഴിഞ്ഞാലും അത് അപ്ഡേറ്റായി നില്‍ക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.