സിനിമ മേഖലയെ പ്രൊഫഷണലാക്കാന്‍ ഫാപ് വരുന്നു; ഉദ്ഘാടനം നാളെ

വികസിത രാജ്യങ്ങളിലുള്ളത് പോലെ ഇന്ത്യന്‍സിനിമാ രംഗത്തെ പൊതുസമൂഹത്തില്‍ മാന്യതയും അംഗീകാരവുമുള്ളൊരു  തൊഴിലിടവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പുതിയ പ്രോജക്ട് വരുന്നു. ഈ രംഗത്തെ പ്രമുഖരും പരിചയസമ്പന്നരും ചേര്‍ന്ന്കൊച്ചി കേന്ദ്രമാക്കിയാണ് ”ഫിലിം ആസ്എ പ്രൊഫഷന്‍(ഫാപ്) എന്ന പേരിലുള്ള പ്രോജക്ടിന് രൂപം നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ സിനിമ എന്ന തൊഴിലിന്സമൂഹത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലായെന്നത്ഒരു യഥാര്‍ഥ്യമാണ്. ഈ അവസ്ഥ ഇവിടെപ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഭാഷക്കും ദേശത്തിനും അതീതമായി സിനിമ പ്രേഫഷണലുകള്‍ക്കൊരു വേദിയും ചര്‍ച്ചകള്‍ക്കായി ഒരു പ്ലാറ്റ്‌ഫോമും ഒരുക്കുകയാണ്ഫാപ്.

ഇതിലൂടെ സിനിമ പ്രൊഫഷനെ ശക്തവും സുരക്ഷിതവുമായ തൊഴിലിടമാക്കി മാറ്റുകയും ചലച്ചിത്രനിര്‍മാണത്തിന്റെ എല്ലാമേഖലകളിലും അന്താരാഷ്ട്രനിലവാരം കൈവരിക്കുക, ഗ്ലോബല്‍ ഫിലിം മേക്കിങ്ങില്‍ പങ്കാളികളായി പ്രൊഫഷണല്‍ സ്ഥിരത കൈവരിക്കുക,അതിനായി അന്താരാഷ്ട്രവേദികള്‍ ഉപയോഗിക്കുക, ഇവയിലൂടെ ക്രിയാത്മകമായ സമ്പത്വ്യവസ്ഥയില്‍ സംഭാവന ചെയ്യുക എന്നീ ഉദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി ഒരു സമഗ്ര മുന്നേറ്റത്തിനാണു തുടക്കം കുറിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രമണ്ഡലങ്ങളിലെ പ്രമുഖരും വിദഗ്ദ്ധരുമായവരുടെ നേതൃത്വത്തില്‍ സിനിമരംഗത്തെ വിശാലമായ തൊഴില്‍ സാധ്യതകളെക്കുറിച്ച്അവബോധവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന സെമിനാറുകള്‍, സമ്മിറ്റുകള്‍, കോണ്‍ക്ലേവുകള്‍, ട്രെയിനിംഗ്പ്രോഗ്രാമുകള്‍ തുടങ്ങിയ കര്‍മ്മപദ്ധതികള്‍ എല്ലാ മാസവും സംഘടിപ്പിക്കും.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, വിവിധസ്ഥാപനങ്ങള്‍, ഇന്‍സ്റ്റിറ്റിയുട്ടുകള്‍, സംഘടനകള്‍, സിനിമയിലെയും മറ്റ്   മേഖലകളിലെയും പ്രമുഖവ്യക്തികള്‍ എന്നിവയുടെ പിന്‍തുണയോടെ സംസ്ഥാനത്തിന്റെ ഇതരപ്രദേശങ്ങളില്‍ നടത്തുന്ന ഫാപ്കാമ്പയിന്‍ സീസണ്‍ വണ്‍ ഈ വര്‍ഷം ഡിസംബര്‍   വരെ നീളും
നാളെ രാവിലെ 11ന്എറണാകുളം പുല്ലേപ്പടിയിലെ നിയോ ഫിലിം സ്‌ക്കൂള്‍ ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍  മന്ത്രി പി.രാജീവ് ഫാപ്  പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.സ്ലോവേനിയ മുന്‍ ഉപ പ്രധാനമന്ത്രി വയലറ്റ് ബുള്‍ച്ച്മുഖ്യാതിഥിയായിരിക്കും.

ദോഹ ബിര്‍ള സ്‌ക്കൂള്‍ സ്ഥാപക ചെയര്‍മാന്‍ ഡോ.മോഹന്‍ തോമസ്, ചലച്ചിത്ര സംവിധായകനും ഫാപ്പ്രോജക്റ്റ്അഡൈ്വസറുമായ സിബിമലയില്‍, നിയോഫിലിം സ്‌ക്കൂള്‍ ചെയര്‍മാനും ഫാപ് ഡയറക്ടറുമായ ജെയിന്‍ ജോസഫ്, സിനിമ സംവിധായകനും ഫാപ്ക്യൂറേറ്ററുമായ ലിയോ തദ്ദേവൂസ്, കേരള ഫിലിംപ്രൊഡ്യുസേഴ്‌സ്അസോസിയേഷന്‍ പ്രസിഡന്റ്എം.രഞ്ജിത്ത് കലാസംരംഭക ബീന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.