നസ്രിയ മടങ്ങിയെത്തുന്നു, നായകന്‍ ഫഹദ്?

 

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വാര്‍ത്തയാണ് നസ്രിയയുടെ തിരിച്ചുവരവ്. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തിന് തല്‍കാലിക വിരാമമിട്ട നസ്രിയ നസീം മലയാള സിനിമയിലേക്ക് മടങ്ങി എത്തുന്നതായി റിപ്പോര്‍ട്ട്. ട്രാന്‍സ് എന്ന പേരില്‍ ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായാണ് നസ്രിയ അഭിനയിക്കുന്നത്.

ബാലതാരമായി സിനിമയില്‍ വന്ന് ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത ഒരു നടികൂടിയാണ് നസ്രിയ. കുസൃതിയും വികൃതിയും നിറഞ്ഞ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് നസ്രിയ ജീവന്‍ നല്‍കിയിട്ടുണ്ട്. വിവാഹ ശേഷം ചെറിയ ഇടവേള എടുത്തു എങ്കിലും നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്രിയ തിരിച്ചു വരുമെന്നു ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു.

ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ ട്രാന്‍സ് . ഓസ്‌കാര്‍ അവാര്‍ഡ് ജോതാവ് റസൂല്‍ പൂക്കുട്ടി സിനിമയിലുണ്ട് . അമല്‍ നീരദാണ്  ഛായാഗ്രഹണം .
വിന്റസന്റ് വടക്കന്‍ രചന നിര്‍വഹിക്കുന്ന ചിത്രം സംവിധായകന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ബാനറിലാണ് ഒരുങ്ങുന്നത്.

Read more