മാതൃഭാഷയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യം, വിജയ് സഹകരിക്കണം; ലിയോ എന്ന പേര് മാറ്റണമെന്ന് സംവിധായകന്‍ സീമന്‍

ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമയുടെ പേര് മാറ്റണമെന്ന വിചിത്ര ആവശ്യവുമായി സംവിധായകനും രാഷ്ട്രീയ നേതാവുമായ സീമന്‍.
തമിഴ്‌നാട്ടുകാര്‍ മാത്രമാണ് ലിയോ കാണുക എന്നും എപ്പോഴും നമ്മുടെ മാതൃഭാഷയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു്. പേര് മാറ്റേണ്ട ഉത്തരവാദിത്തം വിജയ്ക്കും ഉണ്ടെന്നും സീമന്‍ ചൂണ്ടിക്കാണിക്കുന്നു.

തമിഴ് പേരുകള്‍ മാത്രമായിരുന്നു കുറച്ച് കാലം സിനിമയക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറി. ഇംഗ്ലീഷിലുള്ള ‘ബിഗില്‍’ പോലുള്ള പേരുകള്‍ ഇതിന് ഉദാഹരണമാണ് എന്നും സംവിധായകന്‍ ആരോപിച്ചു.

വിവാദങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ ലോകേഷ് കനകരാജോ പ്രതികരിച്ചിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാന്‍ ജാഗ്രത പുലര്‍ത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചരിച്ചിരുന്നു.

അടുത്ത 90 ദിവസങ്ങള്‍ക്കുള്ളില്‍ ലിയോയുടെ ചിത്രീകരണം പൂര്‍ത്തിയാകും എന്നാണ് റിപ്പോര്‍ട്ട്.