മലയാളികൾക്ക് പ്രിയങ്കരിയായ ഈ നായികയെ മനസിലായോ? ; ചിത്രം വൈറൽ

ഒരു കാലത്ത് ബോളിവുഡിൽ താരറാണിയായിരുന്ന ഒരു നായികയുടെ കുട്ടിക്കാല ചിത്രം ഇപ്പോൾ വൈറലാണ്. മലയാളികൾക്കും പ്രിയങ്കരിയാണ് ഈ താരം. മലയാളികൾക്ക്  ഏറ്റവും പ്രിയപ്പെട്ട ‘ഹരിക്കും, കൃഷ്ണനും’ വരെ ഈ താരം പിടികൊടുത്തിട്ടില്ല. അതെ ജൂഹി ചൗളയാണ് ആ താരം.

ഇപ്പോഴിതാ താരത്തിന്റെ കുട്ടിക്കാലത്തെ ചിത്രം സോഷ്യൽ മീഡിയയിൽ ഓടികൊണ്ടിരിക്കുകയാണ്. ‘ത്രോബാക്ക് തേഴ്സ്ഡേ’ എന്ന സോഷ്യൽ മീഡിയ ട്രൻഡിലാണ് ചിത്രം വൈറലായിരിക്കുന്നത്.  ത്രോബാക്ക് തേഴ്സ്ഡേയിലൂടെ പലപ്പോഴും ഇന്ത്യൻ താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും, ഓർമ്മകളും, കഥകളുമൊക്കെ പങ്കുവെക്കാറുണ്ട്.

ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി, ഇഷ്ഖ്, ഖയാമത് സെ ഖയാമത് തക്, തുടങ്ങീ സിനിമകളിലൂടെ ജൂഹി ചെയ്ത കഥാപാത്രങ്ങൾ സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. മമ്മൂട്ടിയെയും മോഹൻലാലിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസിലൂടെ നായികയായി മലയാളത്തിലും അരങ്ങേറ്റം നടത്തി.

ചിത്രത്തിൽ ഹരിക്കും കൃഷണനും വരെ മീര പിടികൊടുത്തിരുന്നില്ല. ആ ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായി ജൂഹി മാറുകയുണ്ടായി.1995 ൽ ജയ് മെഹ്ത എന്ന ബിസിനസുകാരനുമായായിരുന്നു ജൂഹിയുടെ വിവാഹം. ജൂഹിയുടെ അമ്മ കാറപകടത്തിൽ മരണപ്പെട്ടപ്പോഴും ജയ് ആശ്വാസമായി കൂടെയുണ്ടായിരുന്നു, അങ്ങനെയുള്ള സൌഹൃദമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. ജാൻവി, അർജുൻ എന്നീ രണ്ട് മക്കളാണ് ജൂഹി ചൗള-ജയ് ദമ്പതിമാർക്ക് ഉള്ളത്. ഷാരൂഖ് ഖാനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമ കൂടിയാണ് താരം.

View this post on Instagram

A post shared by Juhi Chawla Mehta (@iamjuhichawla)