കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം, അമ്മയ്ക്ക് നേരെ അസഭ്യവര്‍ഷം; സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിനായകന്‍

ഒരുത്തീ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ നടന്‍ വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം. തന്റെ പോസ്റ്റിന് വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടായിരുന്നു വിനായകന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് സൂചിപ്പിച്ചത്. തന്റെ അമ്മയ്ക്ക് നേരെ ഒരാള്‍ നടത്തിയ അസഭ്യ വര്‍ഷത്തിന്റ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ പങ്കുവെച്ചിട്ടുള്ളത്.

കലാ-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിനായകനെതിരെ രംഗത്തുവന്നിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ നടന്‍ വിനായകനും രംഗത്തെത്തിയിരുന്നു. പഞ്ചപാണ്ഡവര്‍ക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രം പങ്കുവെച്ചായിരുന്നു വിനായകന്‍ രംഗത്തെത്തിയത്. ചിത്രത്തിന് ഒരു ക്യാപ്ഷനും നല്‍കാതെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ വിവാദ ചോദ്യം.

Latest Stories

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്