'മിസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങളായി അച്ചന്മാരെയും കൂദാശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചു പോരുന്ന മാന്യനാണ്'; ചേര പോസ്റ്റര്‍ പങ്കുവെച്ചതില്‍ അധിക്ഷേപം

നിമിഷ സജയനെയും റോഷന്‍ മാത്യുവിനെും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് ഒരുക്കുന്ന ‘ചേര’ എന്ന ചിത്രത്തിന് നേരെ വിവാദം. മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയാത്തയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെയാണ് ഒരു സംഘം പേര്‍ എത്തിയിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവെച്ച കുഞ്ചാക്കോ ബോബനും എതിരെയും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം.

”കുഞ്ചാക്കോ ബോബന്റെയും പിന്തുണ സിനിമക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച് കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നു… എന്തിനാണ് മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്??? തരംതാണ് അന്നം കഴിക്കണോ, തമ്പുരാന്‍ പൊറുക്കട്ടേന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുന്നു” എന്നാണ് ഒരാളുടെ കമന്റ്.

”മിസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങളായി അച്ഛന്മാരെയും കൂദശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണ്…. കള്ളകടത്തും മലദ്വാരം വഴിയും വരുന്ന കോടികള്‍ മേടിച്ചു നക്കുമ്പോള്‍ നീയൊക്കെ ഒന്നോര്‍ത്തോളൂ, നാളെ നിന്റെ ഒക്കെ അണ്ണാക്കില്‍ വെച്ച് പൊട്ടിക്കാന്‍ സാധനം ആയിട്ട് താലിബാന്‍ മോഡല്‍ വരും…” എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.

”അല്ല ചാക്കോച്ചന്‍,, നിങ്ങള്‍ സിനിമാക്കാര്‍ക്ക് മര്യാദ എന്നൊരു സാധനം ഇല്ലാതയോ…… അതോ അഹങ്കാരം കൂടിയത് കൊണ്ടാണോ….? ആദ്യം ഒരു പേര് ആരുന്നു…..അത് ഒരു പേര് മാത്രം അല്ലേ എന്നോര്‍ത്തു സമാധാനിച്ചു……..??അതിന്റെ പ്രശനങ്ങള്‍ കഴിയുന്നതിനു മുന്നേ അടുത്തത്…….ഇങ്ങനെ കുറെ ആള്‍ക്കാരുടെ വിശ്വാസതെ അപമാനിച്ചിട്ട് അവരുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടാലെ നിങ്ങള്‍ക്കൊക്കെ ഉറക്കം വരു എന്നായോ ഇപ്പൊ….??അതോ അവരൊക്കെ പരസ്പരം ഈ പേര് പറഞ്ഞു തമ്മില്‍ തല്ലി ചാവന്‍ നോക്കി ഇരിക്കുവാണോ……?” എന്നും ചിലര്‍ ചോദിക്കുന്നു.