സല്‍മാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു, ആമിറിന്റെ കാര്യം അറിയില്ല: ബാബ രാം ദേവ്

ബോളിവുഡ് താരങ്ങള്‍ക്ക് നേരെ രൂക്ഷവിമര്‍ശനവുമായി ബാബ രാംദേവ്. മയക്കുമരുന്ന് മാഫിയ രാജ്യത്ത് പിടിമുറുക്കിയെന്നും ചലച്ചിത്ര, രാഷ്ട്രീയ മേഖലകളില്‍ എല്ലാം ലഹരിയുടെ സ്വാധീനം വര്‍ദ്ധിച്ചെന്നും ബാബ രാംദേവ് പറയുന്നു. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ബാബ രാംദേവ് ആരോപിക്കുന്നത്.

ആമീര്‍ ഖാന്റെ കാര്യം അറിയില്ല. സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്്. ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെട്ട് ജയിലിലായിരുന്നു. നടിമാരെ സംബന്ധിച്ചിടത്തോളമുള്ള കാര്യം ദൈവത്തിന് മാത്രമേ അറിയൂ.

സിനിമാ മേഖലയില്‍ എല്ലായിടത്തും മയക്കുമരുന്നുണ്ട്, രാഷ്ട്രീയത്തിലും. തിരഞ്ഞെടുപ്പ് സമയത്താണ് മദ്യം വിതരണം ചെയ്യുന്നത്. ഇന്ത്യ മയക്കുമരുന്നില്‍ നിന്ന് മുക്തമാക്കുന്നതിന് നമുക്ക് ഒരു പ്രതിജ്ഞയെടുക്കണം. ഇതിന് വേണ്ടി നമുക്ക് ഒരു പ്രസ്ഥാനം തന്നെ ആരംഭിക്കണമെന്ന് ബാബ രാംദേവ് പറഞ്ഞു.

അതേസമയം, ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ പങ്കില്ലെന്ന് കണ്ടെത്തി ആര്യനെ വെറുതെ വിട്ടിരുന്നു.