നടുറോഡില്‍ കിടന്നുങ്ങി സുരാജും ആസിഫ് അലിയും; 'അഡിയോസ് അമിഗോ', സോഷ്യല്‍ മീഡിയ അമ്പരപ്പിച്ച് ഫസ്റ്റ് ലുക്ക്

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. വ്യത്യസ്തമായൊരു ടെറ്റിലാണ് പുതിയ ചിത്രത്തിന്റെതായി പുറത്തെത്തിയിരിക്കുന്നത്. ‘അഡിയോസ് അമിഗോ’ എന്നാണ് സിനിമയുടെ പേര്. സുരാജും ആസിഫ് അലിയും നടുറോഡില്‍ ഒരു വെയ്റ്റിംഗ് ചെയറില്‍ ഉറങ്ങുന്ന ചിത്രമാണ് ഫസ്റ്റ്‌ലുക്കില്‍ എത്തിയിരിക്കുന്നത്.

”സ്വപ്നമോ സത്യമോ ഈ ലോകം സുന്ദരം സുന്ദരം” എന്ന ക്യാപ്ഷനോടെയാണ് ആസിഫ് അലി പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് അധിക സൂചനകളൊന്നും പോസ്റ്റര്‍ തന്നിട്ടില്ല. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ്.

View this post on Instagram

A post shared by Asif Ali (@asifali)

ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് കൊച്ചിയിലായിരുന്നു ആരംഭിച്ചിരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മൊത്തം ചിത്രീകരണ പരിപാടികള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് സംവിധായകന്‍ നഹാസിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും വന്നിരുന്നു.

‘കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം, തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറുമാണ് നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ്- നിഷാദ് യൂസഫ്, ആര്‍ട്ട്- ആഷിഖ് എസ്., ഗാനരചന- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്.

Read more