ആരും പിന്മാറിയത് കൊണ്ടല്ല; വാരിയംകുന്നന്‍ ഉപേക്ഷിക്കാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ആഷിഖ് അബു

‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് സംവിധായകന്‍ ആഷിഖ് അബു. സിനിമ ഉപേക്ഷിക്കാന്‍ കാരണം ആരും പിന്മാറിയതുകൊണ്ടല്ല. മറിച്ച് ബജറ്റായിരുന്നു വിഷയമെന്നാണ് സംവിധായകന്‍ പറഞ്ഞത്. ആഷിഖിന്റെ ഏറ്റവും പുതിയ ചിത്രം ‘നീലവെളിച്ച’വുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്.

2020 ജൂണിലാണ് ആഷിഖ് അബു വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണം പൃഥ്വിരാജും ആഷിഖും നേരിട്ടിരുന്നു. ഇതാണോ സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള കാരണമെന്ന ചര്‍ച്ചകളും തുടര്‍ന്ന് ഉടലെടുത്തിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച സിനിമയാണ് വാരിയംകുന്നന്‍. ആദ്യഘട്ടത്തില്‍ അന്‍വര്‍ റഷീദായിരുന്നു പ്രൊജകട് ഏറ്റെടുത്തത്.

തമിഴില്‍ പ്രമുഖ നടനായിരുന്നു ആ സമയത്ത് വാരിയംകുന്നനെ അവതരിപ്പിക്കാന്‍ വേണ്ടി നിശ്ചയിച്ചത്. ട്രാന്‍സ് പുറത്തിറങ്ങിയതിന് ശേഷം അന്‍വര്‍ റഷീദ് വാരിയംകുന്നനില്‍ നിന്ന് ഒഴിവായി.
പിന്നീടാണ് തന്നിലേക്കും പൃഥ്വിരാജിലേക്കും ചിത്രം എത്തുന്നതെന്ന് ആഷിഖ് പറഞ്ഞു.

തന്റെ പിന്മാറ്റത്തിന് കാരണം തികച്ചും പ്രൊഫഷണല്‍ മാത്രമാണെന്ന് അദ്ദേഹം മുന്‍പും വിശദീകരിച്ചിരുന്നു