രണ്‍ബീറിന്റെ മുഖത്തടിച്ച് അനുഷ്‌ക ശര്‍മ്മ, മനഃപൂര്‍വ്വം ചെയ്തതെന്ന് നടന്‍, വൈറലായി വീഡിയോ

ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും. 2016-ല്‍ പുറത്തിറങ്ങിയ ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തെ ഏവരും പ്രശംസിച്ചതുമാണ്. ഇപ്പോഴിതാ ഈ സിനിമയുടെ അണിയറയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

രണ്‍ബീറിന്റെ മുഖത്ത് അനുഷ്‌ക അടിക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അഭിനയിക്കുന്നതാണെങ്കിലും തനിക്ക് അനുഷ്‌ക യഥാര്‍ത്ഥത്തില്‍ മുഖത്തടിച്ചത് പോലെ അനുഭവപ്പെട്ടുവെന്ന് വീഡിയോയില്‍ രണ്‍ബീര്‍ പറയുന്നുണ്ട്.

നടനെ അനുഷ്‌ക സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ഈ വീഡിയോയിലുണ്ട്. നിമിഷങ്ങള്‍ കൊണ്ട് തന്നെ വൈറലായി മാറിയ ഈ വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍ വളരെ രസകരമാണ്.

കത്രീനയുടെയും ദീപികയുടെയും കയ്യില്‍ നിന്ന് കിട്ടേണ്ടത് പോലെ കിട്ടി ഇപ്പോള്‍ അനുഷ്‌കയും മുഖത്ത് തന്നെ കൊടുക്കുന്നു, അല്ലേങ്കിലും ഇയാള്‍ ഇത് അര്‍ഹിക്കുന്നു എന്നൊക്കെ തുടങ്ങി കമന്റുകളുടെ ഒരു നീണ്ട നിര തന്നെ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

ശ്രദ്ധ കപൂറിനൊപ്പം തു ജൂതി മെയ്ന്‍ മക്കാറിലാണ് രണ്‍ബീര്‍ കപൂര്‍ അവസാനമായി അഭിനയിച്ചത്, ചിത്രം മികച്ച സ്വീകാര്യത നേടി. ഇപ്പോള്‍ ആനിമലിന്റെ റിലീസിനായി ഒരുങ്ങുകയാണ്.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്