എന്തിനെന്റെ നെഞ്ചിനുള്ളിലെ കൂട് താഴിടാന്‍ മറന്നു നീ; ഷാഫി ചിത്രത്തിന്റെ രണ്ടാം ലിറിക്കല്‍ വീഡിയോ

സംവിധായകന്‍ ഷാഫി ഒരുക്കുന്ന ‘ആനന്ദം പരമാനന്ദം’ എന്ന സിനിമയിലെ രണ്ടാമത് ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും പാടിയ ‘എന്തിനെന്റെ നെഞ്ചിനുള്ളിലെ കൂടുതാഴിടാന്‍ മറന്ന നാള്‍’ എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്.

മധുര മനോഹരമായ ഗാനത്തിന് മികച്ച ദൃശ്യാവിഷ്‌ക്കാരമാണ് ഒരുക്കിയിരിക്കുന്നത്. വന്‍ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്രന്‍സ്, ഷറഫുദ്ദിന്‍, അനഘ നാരായണന്‍, അജു വര്‍ഗീസ് എന്നിവരാണ് ഈ ഗാനത്തിലെ അഭിനേതാക്കള്‍.

നര്‍മ്മവും ഫാന്റസിയുമൊക്കെ കൈകോര്‍ത്ത് ഒരുക്കുന്ന ഒരു ക്ലീന്‍ എന്റര്‍ടൈനറാണ് ചിത്രം. പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് ‘ആനന്ദം പരമാനന്ദം’.

എം. സിന്ധു രാജാണ് രചന. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രിസ്മസിനു മുന്നോടിയായി ഡിസംബര്‍ 23ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.