മകന് 'ഹാപ്പി ബേര്‍ത്ത് ഡേ' പാടി എമി ജാക്‌സണ്‍: വീഡിയോ

മകന്‍ ആന്‍ഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷങ്ങളും ആഘോഷമാക്കി മാറ്റുകയാണ് എമി ജാക്‌സണ്‍. കുഞ്ഞ് ആന്‍ഡ്രിയാസ് എത്തിയതിന് ശേഷം അവനോടൊപ്പമുള്ള ചില നിമിഷങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്. മകന്‍ ജനിച്ച് ഒരു മാസം കഴിഞ്ഞതോടെ “ഹാപ്പി ബേര്‍ത്ത് ഡേ” പാടി എത്തിയിരിക്കുകയാണ് എമി.

ആന്‍ഡ്രിയാസിന് പിറന്നാള്‍ ഗാനം പാടികൊടുക്കുന്ന വീഡിയോയാണ് എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. “”നീ വരുന്നതിന് മുമ്പുള്ള ജീവിതം ഓര്‍ക്കാന്‍ കഴിയുന്നില്ല… എന്നെ നീ പൂര്‍ണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഒരോ നിമിഷത്തിനും ഞാന്‍ കടപ്പെട്ടവളാണ്. നീ ശക്തനും ദയാലുവുമായി വളരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍”” എന്ന് എമി വീഡിയോക്കൊപ്പം കുറിക്കുന്നു.

കൂടാതെ ഗര്‍ഭാവസ്ഥയില്‍ നിരന്തരമായി പിന്തുണയ്ക്കുകയും കുഞ്ഞിന്റെ ജനനം അതിശയകരമായ അനുഭവമാക്കി മാറ്റിയ ഡോക്ടര്‍ക്കും എമി നന്ദി പറയുന്നുണ്ട്.

https://www.instagram.com/p/B3uDb7BpOVR/?utm_source=ig_embed&utm_campaign=dlfix