'ഫോട്ടോഷൂട്ട് നടത്താന്‍ പോയതാണോ?'; മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗാസ്‌നാനം ചെയ്ത് നടി സംയുക്ത, പിന്നാലെ വിമര്‍ശനം

മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ പുണ്യസ്‌നാനം ചെയ്ത് നടി സംയുക്ത. ത്രിവേണി സംഗമത്തില്‍ മുങ്ങി സ്‌നാനം ചെയ്തതിന്റെ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കറുത്ത കുര്‍ത്ത ധരിച്ചാണ് ത്രിവേണി സംഗമത്തില്‍ മുങ്ങിയത്. വിശാലമായ സംസ്‌കാരത്തിന്റെ മൂല്യമറിയുന്നു എന്ന് പറഞ്ഞാണ് നടി അനുഭവം പങ്കുവച്ചത്.

ജീവിതത്തെ വിശാലമായി കാണുമ്പോള്‍ അര്‍ത്ഥം പൂര്‍ണമായും ബോധ്യപ്പെടുന്നു, മഹാകുംഭത്തിലെ ഗംഗയില്‍ പുണ്യസ്‌നാനം നടത്തി, അതിരുകളില്ലാത്ത ചൈതന്യത്തിനായി സംസ്‌കാരത്തെ അറിഞ്ഞൊരു സ്‌നാനം എന്നാണ് നടി സംയുക്ത ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചത്.

View this post on Instagram

A post shared by Samyuktha (@iamsamyuktha_)

എന്നാല്‍ നടി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ നടിയെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളാണ് എത്തുന്നത്. ഫോട്ടോഷൂട്ട് നടത്താന്‍ പോയതാണോ, ഇന്ന് മുതല്‍ ചേച്ചി സംഘി എന്ന് പറഞ്ഞ് വരും, നിലനില്‍പ്പ് തന്നെയാണ് പ്രശ്‌നം എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ എത്തുന്നത്.

ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്ത. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ് എന്നീ വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പിന്നീട് തമിഴിലും കന്നഡത്തിലുമൊക്കെ അഭിനയിച്ച സംയുക്ത ഇപ്പോള്‍ ഏറ്റവും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്.

Read more