സാധാരണ വീട്ടമ്മയായിരുന്നു, അശ്ലീല സീരിസ് ജീവിതം തകര്‍ത്തു.. റെയില്‍വേ സ്റ്റേഷനിലാണ് ഉറങ്ങുന്നത്: മലപ്പുറംകാരിയായ യുവതി

വെബ് സീരിസില്‍ അഭിനയിച്ചതോടെ ജീവിതം തകര്‍ന്നുവെന്ന പരാതിയുമായി മലപ്പുറംകാരിയായ യുവതിയും രംഗത്ത്. ഒ.ടി.ടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ യുവതി നേരത്തെ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. വീട്ടമ്മയായ തന്നെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പറ്റിച്ചത് എന്ന് യുവതി പറയുന്നു.

ഭര്‍ത്താവും കുട്ടികളുമായി താമസിക്കുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു. സീരിയല്‍ എന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ എത്തിയത്. എന്നാല്‍ അതിന് പിന്നീടാണ് വെബ് സീരീസ് ആണെന്ന് അറിയുന്നത്. അതിനകം അവര്‍ കരാറില്‍ ഒപ്പു വപ്പിച്ചിരുന്നു. താല്‍പര്യമില്ലാതെയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയത്.

എന്നാല്‍ അത് റിലീസ് ചെയ്തതോടെ ജീവിതം തകര്‍ന്ന അവസ്ഥയായി. ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജോലിയ്ക്ക് പോകാന്‍ പറ്റില്ല. വീടില്ല, താനിപ്പോള്‍ റെയില്‍വേ സ്റ്റേഷനിലാണ് ഉറങ്ങുന്നത്. അതിനുള്ള കാരണക്കാരി ആ സംവിധായികയാണ്.

ഒരു പെണ്‍കുട്ടിയും സംവിധായികയുടെ ചതിയില്‍ വീഴാന്‍ പാടില്ല. അത് കൊണ്ടാണ് താന്‍ രംഗത്ത് വന്നത്. ആത്മഹത്യയുടെ വക്കില്‍ നിന്നാണ് സംസാരിക്കുന്നത് എന്നാണ് യുവതി പറയുന്നത്. അതേസമയം, കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചു എന്ന യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”