ഒരിടവേളയ്ക്ക് ശേഷം ശങ്കർ ചിത്രം; 'ഓർമ്മകളിൽ' പൂർത്തിയായി

ഒരിടവേളയ്ക്കു ശേഷം ശങ്കർ നായകനായി എത്തുന്ന ചിത്രം “ഓർമ്മകളിൽ “ചിത്രീകരണം പൂർത്തിയായി. പ്രീമിയർ സിനിമാസിൻറെ ബാനറിൽ എം വിശ്വപ്രതാപാണ് ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്നത്. ശങ്കർ ഒരു ഡിഐജി കഥാപാത്രമായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ.

തൊട്ടിൽപ്പാലം, പറളിയാർ വെള്ളച്ചാട്ടം, വൈകുണ്ഠം പ്ളാൻറേഷൻസ് തുടങ്ങി കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ നിരവധി ലൊക്കേഷനുകളിലായിരുന്നു സിനിമ ചിത്രീകരണം.

ശങ്കർപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ. പി എന്നിവരും ചിത്രത്തിൽ പ്രധാന കഥാ പാത്രത്തിലെത്തുന്നു.

ഛായാഗ്രഹണം നിതിൻ കെ രാജ്, എഡിറ്റിംഗ് വിപിൻ മണ്ണൂർ, ഗാനരചന എം വിശ്വപ്രതാപ്, സംഗീതം ജോയ് മാക്സ്‌വെൽ, ആലാപനം ജാസി ഗിഫ്റ്റ്, സുജാത മോഹൻ