'യഥാര്‍ത്ഥ ഇരയ്ക്കൊപ്പം, ദിലീപിനൊപ്പം' പിന്നെ ഖജുരാഹോയും വിധു വിന്‍സെന്റും; ചര്‍ച്ചയായി വിനായകന്റെ പുതിയ പോസ്റ്റ്

ഒരുത്തീ പ്രമോഷന്‍ പരിപാടിയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധപരാമര്‍ശം വന്‍ വിവാദമായി തുടരുമ്പോള്‍ വീണ്ടും ക്യാപ്ഷനില്ലാത്ത പോസ്റ്റുമായി വിനായകന്‍. വിവിധ ചിത്രങ്ങള്‍ കൊളാഷ് രൂപത്തിലാക്കിയാണ് വിനായകന്‍ പുതിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘യഥാര്‍ത്ഥ ഇരയ്ക്കൊപ്പം, ദിലീപിനൊപ്പം’ എന്ന ക്യാപ്ഷനോടു കൂടിയ ദീലീപിന്റെ ചിത്രമുള്ള വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട്, വിനായകന്റെ പരാമര്‍ശത്തോടുള്ള സോഷ്യല്‍ മീഡിയ കമന്റുകള്‍, വിനായകനെ വിമര്‍ശിച്ചുകൊണ്ടുള്ള സംവിധായിക വിധു വിന്‍സെന്റിന്റെ വാര്‍ത്ത, ഖജുരാഹോ ഗുഹാ ക്ഷേത്രത്തിലെ ശില്പങ്ങള്‍ എന്നിവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചേര്‍ത്തുള്ള ഒരു പോസ്റ്റാണ് വിനായകന്‍ പങ്കുവെച്ചിരിക്കുന്നത്.

കലാ-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിനായകനെതിരെ രംഗത്തുവന്നിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ നടന്‍ വിനായകനും രംഗത്തെത്തിയിരുന്നു. പഞ്ചപാണ്ഡവര്‍ക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രം പങ്കുവെച്ചായിരുന്നു വിനായകന്‍ രംഗത്തെത്തിയത്. ചിത്രത്തിന് ഒരു ക്യാപ്ഷനും നല്‍കാതെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ വിവാദ ചോദ്യം.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം