ആദ്യ മൂന്ന് സിനിമകളില്‍ യേശുദാസിന്റെ പാട്ടുകള്‍ വേണ്ടെന്ന് വെയ്ക്കേണ്ടി വന്നു'; കാരണം പറഞ്ഞ് സിദ്ദിഖ്

തന്റെ ആദ്യ മൂന്ന് സിനിമകളിൽ യേശുദാസ് പാടാതിരുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ സിദ്ദിഖ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഇതേ കുറിച്ച് സിദ്ദിഖ് സംസാരിച്ചത്. അസമയത്ത് യേശുദാസിന്റെ ഉടമസ്ഥതയിലുള്ള റെക്കോർഡ് കമ്പനിയായ തരംഗണിക്കായിരുന്നു പാട്ടിന്റെ അവകാശം.

അപ്പോൾ പാട്ടിന് പ്രതിഫലം നൽകേണ്ട. സിനിമയുടെ നിർമ്മാതാക്കൾക്ക് അത് ലാഭകരമല്ലാത്തതിനാൽ പല നിർമ്മാതാക്കളും അതിന് സമ്മതിക്കില്ലായിരുന്നു അങ്ങനെയാണ് തൻ്റെ ആദ്യമൂന്ന് ചിത്രങ്ങളിൽ അദ്ദേഹം പാടാതിരുന്നതെന്നാണ് സിദ്ദിഖ് പറയുന്നത്.

പിന്നീട് തരംഗണി ഇല്ലാതാവുകയും ദാസേട്ടൻ പ്രതിഫലം വാങ്ങി പാടാനും ആരംഭിച്ചതോടെയാണ് തന്റെ സിനിമകളിൽ പാടി തുടങ്ങിയതെന്നും തൻ്റെ നാലാമത്തെ ചിത്രമായ വിയറ്റ്‌നാം കോളനിയിലാണ് അദ്ദേഹം പാടിയതെന്നും സിദ്ദിഖ്  കൂട്ടിച്ചേർത്തു. പക്ഷേ അദ്ദേഹത്തിന്റെ പാട്ട് നിർബന്ധമുളളവർ അങ്ങനെ തന്നെ പാടിക്കുമായിരുന്നു.

Read more

പക്ഷേ തങ്ങൾ ആദ്യകാലത്ത് ചെയ്ത സിനിമകളൊക്കെ ചെറിയ ബജറ്റ് സിനിമകളാണ്. ഓഡിയോ കാസറ്റിൽ നിന്നും വീഡിയോ കാസ്റ്റിൽ നിന്നും വരുന്നതൊക്കെ ഞങ്ങളെ സംബന്ധിച്ച് വരവായിരുന്നു. ദാസേന്റെ ആ ബിസിനസിൽ ഓഡിയോയിൽ നിന്നുള്ള വരുമാനം ഉണ്ടാകില്ല. പിന്നീട് തരംഗണി ഇല്ലാതാവുകയും ദാസേട്ടൻ പ്രതിഫലം വാങ്ങി പാടാനും ആരംഭിച്ചു’ സിദ്ദിഖ് പ്രതികരിച്ചു.