ചുണ്ടും കവിളും വീർത്ത് വികൃതമായി, ലിപ് ഫില്ലർ ചെയ്ത ഉർഫി ജാവേദിന്റെ വീഡിയോ കണ്ട് ഞെട്ടി ആരാധകർ

​ഗ്ലാമറസ് വസ്ത്രധാരണത്തിലൂടെ സോഷ്യൽ മീഡിയയിൽ എപ്പോഴും നിറയാറുളള നടിയാണ് ഉർഫി ജാവേദ്. സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുളള ഇൻഫ്ളൂവൻസർ കൂടിയായ ഉർഫി വേറിട്ട ലുക്കുകളിൽ പ്രത്യക്ഷപ്പെട്ടാണ് ഞെട്ടിക്കാറുളളത്. ഇടയ്ക്ക് അതീവ ​ഗ്ലാമറസ് വേഷങ്ങളിൽ എത്തിയതിന് നടി വലിയ രീതിയിലുളള വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഉർഫി ജാവേദിന്റെതായി പുറത്തിറങ്ങിയ എറ്റവും പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്

തന്റെ ചുണ്ടുകളിൽ ലിപ് ഫില്ലർ ചെയ്തതിനെ കുറിച്ച് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. തന്റെ ലിപ് ഫില്ലറുകൾ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്നാണ് ഉർഫി വെളിപ്പെടുത്തിയത്.. ഇതേതുടർന്ന് ഫില്ലറുകൾ ഡിസോൾവ് ചെയ്യാൻ തീരുമാനിച്ചുവെന്നും നടി പറയുന്നു. ഇതിനായി ഡോക്ടറെ കാണാൻ പോയതിന്റെ ചിത്രങ്ങളും വീഡിയോകളും നടി പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ ഡോക്ടർ ഫില്ലറുകൾ ഡിസോൾവ് ചെയ്യാൻ ചുണ്ടിൽ കുത്തിവെക്കുന്നതും കാണാം. പിന്നാലെ ചുണ്ടുകൾ നീരുവെച്ച് ചുവക്കുന്നുണ്ട്. കവിളും ചുവക്കുകയും നീരുവച്ചത് പോലെയാവുകയും ചെയ്യുന്നുണ്ട്.

തന്റെ ചുണ്ടിലേയും മുഖത്തേയും നീർവീക്കം കണ്ടാൽ തന്നെ തലവേദനയെടുക്കുമെന്ന് ഉർഫി പറയുന്നു. ഇപ്പോൾ ഡിസോൾവ് ചെയ്യുന്നുണ്ടെങ്കിലും താൻ ഫില്ലറുകൾക്ക് എതിരല്ലെന്നും കുറച്ച് കൂടി സ്വാഭാവികത തോന്നുന്ന രീതിയിൽ താൻ വീണ്ടും ചെയ്യുമെന്നും ഉർഫി പറയുന്നുണ്ട്. മിക്ക ഡോക്ടർമാർക്കും ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നും അതിനാൽ നല്ല ഡോക്ടറെ തന്നെ സമീപിക്കണമെന്നും നടി കൂട്ടിച്ചേർത്തു.

View this post on Instagram

A post shared by Uorfi (@urf7i)

Read more