ഈ ഇന്റിമേറ്റ് സീന്‍ സിനിമയെ ഹോട്ട് ആന്‍ഡ് സ്‌പൈസി ആക്കാന്‍വേണ്ടിയല്ല: ദുര്‍ഗ കൃഷ്ണ

ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ്, ജൂഡ് ആന്റണി ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്ത ഉടല്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്ദ്രന്‍സിന്റെ വേറിട്ട പ്രകടനത്തിലൂടെയും ദുര്‍ഗകൃഷ്ണയുടെ ഇന്റിമേറ്റ് രംഗങ്ങളിലൂടെയും ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദുര്‍ഗ കൃഷ്ണ.

‘സിനിമയിലെ പ്രധാനഘടകങ്ങളിലൊന്നാണ് ഇതിലെ ഇന്റിമേറ്റ് സീന്‍. സിനിമയെ ഹോട്ട് ആന്‍ഡ് സ്‌പൈസി ആക്കാന്‍വേണ്ടിയല്ല ചിത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയത്. കഥയ്ക്ക് അത്രമാത്രം അത്യാവശ്യമായതുകൊണ്ടാണ്.’

‘ഈ ഒരു സീനിന്റെ പേരില്‍ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാന്‍ ആവില്ല. ലൊക്കേഷനില്‍ മോണിറ്ററിനു മുന്‍പില്‍ ഭര്‍ത്താവുമുണ്ടായിരുന്നു. മുന്‍പു ചെയ്ത ഒരു ചിത്രത്തിലെ പാട്ടുസീനില്‍ ലിപ് ലോക്ക് ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനു നേരെ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു’ മനോരമയുമായുള്ള അഭിമുഖത്തില്‍ ദുര്‍ഗ പറഞ്ഞു.

വിവാഹശേഷം ദുര്‍ഗ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഉടല്‍. ദുര്‍ഗയുടെ സിനിമാ കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രം കൂടിയാണിത്. തിയേറ്റഉകളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.