ഇതൊരു സാധാരണ സിനിമയല്ല, സൂര്യയുടെ ഏറ്റവും വലിയ ചിത്രത്തേക്കാള്‍ മൂന്നിരട്ടി ബജറ്റ്; അമ്പരന്ന് ആരാധകര്‍

സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുകയാണ്. ‘സൂര്യ 42’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം പീരിയോഡിക് ഡ്രാമയാണ്. ഇപ്പോഴിതാ സിനിമയുടെ നിര്‍മ്മാതാവായ കെ ഇ ജ്ഞാനവേല്‍രാജ സൂര്യ 42 ന്റെ നിര്‍മ്മാണ ചെലവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ ഒരു സാധാരണ സിനിമയല്ല ചെയ്യാന്‍ പോകുന്നത് എന്ന് എനിക്ക് മനസിലായി. സൂര്യയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും ചെലവേറിയ സിനിമയേക്കാള്‍ മൂന്നിരട്ടിയാണ് ഈ സിനിമയുടെ ബഡ്ജറ്റ്. സൂര്യയ്ക്ക് ഇതൊന്നും അറിയില്ല, അറിഞ്ഞാല്‍ അദ്ദേഹം പരിഭ്രാന്തനാകും.

ഒരു സിനിമ, നിര്‍മ്മാതാവിനെ സാമ്പത്തികമായി ബാധിക്കാന്‍ പാടില്ല എന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാണ്. അതുകൊണ്ട് ഈ സിനിമയുടെ ബഡ്ജറ്റ് എത്രയെന്ന് ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് മറച്ചു വെച്ചിരിക്കുകയാണ്’, ജ്ഞാനവേല്‍രാജ പറഞ്ഞു.

Read more

തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയതിന് പിന്നില്‍ എസ് എസ് രാജമൗലി ആണെന്നും ജ്ഞാനവേല്‍രാജ അഭിപ്രായപ്പെട്ടു. ‘പുഷ്പയാകട്ടെ സൂര്യ 42യാകട്ടെ അല്ലെങ്കില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും പ്രോജക്റ്റ് ആകട്ടെ, അത് ബോളിവുഡില്‍ ശ്രദ്ധ നേടുന്നുണ്ടെങ്കില്‍ അതിന് രാജമൗലി സാറിന് ക്രെഡിറ്റ് നല്‍കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.