ലിജോ ജോസ് ചിത്രത്തില്‍ നായകനായി സൂര്യ

മോഹന്‍ലാല്‍ ലിജോ ജോശ് ചിത്രം മലൈക്കോട്ടൈ വാലിബനായി പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു മാസ്സ് പീരീഡ് ഡ്രാമയായി ഒരുക്കാന്‍ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ ആരംഭിക്കും.

ഇപ്പോഴിതാ ഈ സിനിമയ്ക്ക് ശേഷം ഒരു തമിഴ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ലിജോ എന്നും, തമിഴിലെ നടിപ്പിന്‍ നായകന്‍ സൂര്യ ആയിരിക്കും ആ ചിത്രത്തിലെ നായകന്‍ എന്നുമുള്ള ചില വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ലിജോ സൂര്യയോട് ഒരു കഥ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും, അല്പം വൈകിയാലും സിനിമ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു . പ്രശസ്ത സംഘട്ടന സംവിധായകനായ സുപ്രീം സുന്ദറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗലാട്ട എന്ന തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

തല അജിത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ തുനിവിന് സംഘട്ടനം ഒരുക്കിയത് സുപ്രീം സുന്ദറാണ്. ആ ചിത്രത്തിലെ 360 ഡിഗ്രി ഫൈറ്റിനു വലിയ കയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സൂര്യ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ലിജോ ജോസ് പെല്ലിശേരി- മോഹന്‍ലാല്‍ ചിത്രത്തിന് സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത് വിക്രം മോര്‍ ആണ്. കെ ജി എഫ്, കാന്താര എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി സംഘട്ടനം ഒരുക്കി കയ്യടി നേടിയ ആളാണ് വിക്രം മോര്‍. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍- ലിജോ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു