‘ചാനൽ പൂട്ടി വല്ല പണിയും നോക്ക്’, ; ജനം ടിവിക്ക് എതിരെ ഷിയാസ് കരീം

പൃഥ്വിരാജിനേയും കുടുംബത്തെയും ആക്ഷേപിച്ചുള്ള ജനം ടിവി ലേഖനത്തിൽ പ്രതികരണവുമായി നടനും മോഡലുമായ ഷിയാസ് കരീം. അഭിപ്രായം പറയുന്നവരുടെ കുടുംബത്തെ ആക്ഷേപിക്കുന്നത് എന്ത് തരം മാധ്യമ ധർമ്മമാണ് എന്ന് താരം ചോദിക്കുന്നു.  ഫെയ്സ്ബുക്കിലൂടെയാണ് ഷിയാസ് കരീമിന്റെ പ്രതികരണം.

അഭിപ്രയം പറയുന്നവന്റെ അച്ഛനും കുടുംബക്കാർക്കും എതിരെ സംസാരിക്കുന്നത് എന്ത് തരം മാധ്യമ ധർമ്മമാണ് , ഇതൊക്കെ ശരിയാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നു എങ്കിൽ ചാനൽ പൂട്ടി നിങ്ങൾ വല്ല പണിയും നോക്ക് ജനം ടിവിക്ക് എതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. പൃഥ്വിരാജിന്റെ അഭിപ്രായത്തിനൊപ്പം ഷിയാസ് കരീം കുറിച്ചു.