നല്ല പ്രതിഫലം വാങ്ങി അഭിനയിച്ച ശേഷം തള്ളി പറയുന്നോ? ഷൈന്‍ ടോമിന് എതിരെ സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോ അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കിയ വിജയ് ചിത്രം ബീസ്റ്റിനെക്കുറിച്ചായിരുന്നു നടന്റെ പ്രതികരണം.

അഭിനയിച്ചെങ്കിലും സിനിമ താന്‍ കണ്ടില്ലെന്നും അതേക്കുറിച്ചുള്ള ട്രോളുകള്‍ മാത്രമേ കണ്ടിരുന്നുള്ളുവെന്നുമാണ് ഷൈന്‍ പറഞ്ഞത്. പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ എന്നും ഷൈന്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടന്‍രെ ഈ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷൈന്‍ കൂടി അഭിനയിച്ച ഒരു പടത്തെ പറ്റി ഇത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയ താരത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്.

സിനിമ ഇഷ്ടമായില്ലെങ്കില്‍ പിന്നെ എന്തിനാണ് അതില്‍ അഭിനയിച്ചത്, നല്ല പ്രതിഫലം വാങ്ങിയതിന് ശേഷം സിനിമ കണ്ടില്ലെന്ന് പറയുന്നതെന്തിന്, എന്നിങ്ങനെ രൂക്ഷവിമര്‍ശനങ്ങളാണ് താരത്തിനു നേരെ ഉയരുന്നത്.