ഇത്രയധികം സിനിമകള്‍ കാണുന്ന ഒരാളെ സിനിമയില്‍ ഞാന്‍ കണ്ടിട്ടില്ല; മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ ഷാഫി

മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് സിനിമകളാണ്  സംവിധായകൻ ഷാഫി ഒരുക്കിയത്. തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങി കുറെയേറെ  ചിത്രങ്ങള്‍ ഇവരുടെ  കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. ഇപ്പോൾ  മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം .

ഷാഫിയുടെ വാക്കുകൾ

‘മമ്മൂക്ക ധാരാളം  സിനിമകള്‍ കാണുന്ന ഒരാളാണ്. ഞാനും അങ്ങനെയാണ്. പല ഭാഷകളിലുള്ള മികച്ച സിനിമകളുടെ കളക്ഷന്‍ തന്നെ എന്റെ കയ്യിലുണ്ട്.

Read more

മറ്റ് ഭാഷകളിലുള്ള സിനിമകള്‍ കണ്ടാല്‍ അതിനെക്കുറിച്ച് വിളിച്ച് പറയാന്‍ പറ്റിയ ഒരാളാണ് മമ്മൂക്ക. ഇത്രയധികം സിനിമകള്‍ കാണുന്ന ഒരാളെ സിനിമയില്‍ ഞാന്‍ കണ്ടിട്ടില്ല. വിളിച്ചു കഴിഞ്ഞാല്‍ രണ്ട് മൂന്ന് പടങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു തരുന്നയാളാണ് മമ്മൂക്ക,’