സി യു സൂണിന് രണ്ടാം ഭാഗം; ആദ്യഭാഗത്തില്‍ കാണാതെ പോയത് കാണാം: മഹേഷ് നാരായണന്‍

ഫഹദിന്റെ പുതിയ ചിത്രം മാലിക് മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയില്‍ പുതിയ പ്രഖ്യാപനവുമായി മഹേഷ് നാരായണന്‍.
സി യു സൂണിനൊരു രണ്ടാം ഭാഗമുണ്ടാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍. മഹേഷും ഫഹദും ഒരുമിച്ച ചിത്രമായിരുന്നു സി യു സൂണ്‍. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സി യു സൂണ്‍ പൂര്‍ണമായും സ്‌ക്രീനുകളിലൂടെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിച്ച ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. എങ്ങനെ പ്രതിസന്ധിയെ ക്രാഫ്റ്റ് കൊണ്ട് നേരിടാം എന്ന് മഹേഷ് നാരായണന്‍ കാണിച്ചു തരുകയായിരുന്നു സി യു സൂണിലൂടെ.

ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സി യു സൂണിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ തീയേറ്റര്‍ റിലീസിന് വേണ്ടിയായിരിക്കും ചിത്രമൊരുക്കുന്നതെന്നും അതിനായി തീയേറ്ററുകള്‍ തുറക്കുന്ന സമയത്തിനായി കാത്തിരിക്കുകയാണെന്നും മഹേഷ് പറയുന്നു. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല രണ്ടാം ഭാഗമെന്നും ആദ്യ ഭാഗത്തില്‍ കാണാതെ പോയതായിരിക്കും രണ്ടാം ഭാഗത്തില്‍ കാണുകയെന്നും മഹേഷ് പറഞ്ഞു.

സി യു സൂണില്‍ കാണാതെ പോയ കാര്യങ്ങള്‍ കഥാപാത്രങ്ങളുടേയും സംവിധായകന്റേയും കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നതായിരിക്കും രണ്ടാം ഭാഗം. എന്നാല്‍ ആ സിനിമ തീയേറ്ററിന് വേണ്ടിയായിരിക്കും ഒരുക്കുക എന്നതിനാല്‍ ഇപ്പോള്‍ അത്തരമൊരു സാഹചര്യത്തിനായി കാത്തിരിക്കുകയാണെന്നും മഹേഷ് നാരായണന്‍ ഫില്‍മിബീറ്റ് മലയാളത്തോട് പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്