അത് കാരണം ഇപ്പോഴും ആളുകള്‍ തെറി വിളിക്കാറുണ്ട്: സത്യന്‍ അന്തിക്കാട്

സന്ദേശം സിനിമയോടുള്ള ദേഷ്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ആളുകള്‍ തന്നെ തെറി വിളിക്കാറുണ്ടെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. നേതാക്കന്മാര്‍ ചിത്രത്തിന്റെ ആരാധകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

‘ സന്ദേശത്തിനോടുള്ള വൈരാഗ്യം കൊണ്ട് ആളുകളെന്നെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തെറി വിളിക്കാറുണ്ട്. നേതാക്കന്മാര്‍ക്ക് പ്രശ്നമൊന്നുമില്ല. നേതാക്കന്മാര്‍ ഇപ്പോഴും ഇതിന്റെ ആരാധകരാണ്. എന്റെ വായില്‍ നിന്നും വരുന്ന വെല്ലോ വാക്കും പിടിച്ചിട്ട് എന്തേലും പറയും. കാരണം വേറെ പലതാണ്, യഥാര്‍ത്ഥ കാരണം സന്ദേശത്തിനോടുള്ള ദേഷ്യമാണ്.

ഇത് ഒരു അരാഷ്ട്രീയ സിനിമയാണെന്ന് പല പ്രാവിശ്യം പറഞ്ഞ് പരത്താന്‍ ശ്രമിച്ചിട്ടും ഏല്‍ക്കുന്നില്ല. 32 കൊല്ലം മുമ്പ് ആ സിനിമ എടുത്തിട്ട് ഞാന്‍ വിട്ട് കളഞ്ഞതാണ്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

അതേസമയം ജയറാമും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മകള്‍.

Latest Stories

ദേ പോയി ദാ വന്നു, മിന്നൽ വേഗത്തിൽ ഡ്രസിങ് റൂമിലെത്തി രാജകുമാരൻ; ശുഭ്മൻ ഗില്ലിനെതിരെ വൻ ആരാധകരോഷം

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി