സെക്‌സിയാവുക എന്നത് എനിക്ക് പറ്റില്ല, ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു..: സാമന്ത

തെലുങ്കില്‍ മികച്ച ബോക്‌സ് ഓഫീസ് പ്രകടനം നടത്തിയ ചിത്രങ്ങളിലൊന്നാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ. രക്തചന്ദനക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാര്‍ ആണ്. ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്ന നിലയിലും, സാമന്തയുടെ നൃത്തരംഗ ഉള്ളതിനാലും പുഷ്പ തെന്നിന്ത്യയിൽ വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ‘ഊ ആണ്ടവാ’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഒരു അഭിനേത്രി എന്ന നിലയിൽ കൂടുതൽ ചാലഞ്ചിങ്ങ് ആവാൻ വേണ്ടിയാണ് അതുപോലെയൊരു ഗാനം ചെയ്തതെന്നാണ് സാമന്ത പറയുന്നത്. ഗാനത്തിന്റെ ആദ്യ രംഗം ചിത്രീകരിക്കുമ്പോൾ താൻ വിറയ്ക്കുകയായിരുന്നെന്നും സാമന്ത വെളിപ്പെടുത്തുന്നു. കൂടാതെ ഇനി ഇത്തരം ഗാനരംഗങ്ങളിൽ അഭിനയിക്കില്ലെന്നും സാമന്ത പറയുന്നു

“ഒരു അഭിനേത്രി എന്ന നിലയില്‍ കൂടുതല്‍ പരിവേഷണം ചെയ്യണം എന്ന ചിന്തയില്‍ നിന്നുമാണ് ‘ഊ ആണ്ടവ’ ചെയ്യാം എന്ന തീരുമാനമെടുക്കുന്നത്. അത് അത്ര എളുപ്പമോ ആത്മവിശ്വസമുത്തോടെയോ ഉള്ളതായിരുന്നില്ല.

ഞാന്‍ അത്ര പോരെന്നും സുന്ദരിയല്ലെന്നും മറ്റു പെണ്‍കുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയാണ് എനിക്കെപ്പോഴും ഉണ്ടായിരുന്നത്. അതിനാല്‍ ആ പാട്ട് ചിത്രീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു.

ഊ ആണ്ടവയുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു. കാരണം സെക്‌സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നിര്‍ത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്.

വിവാഹമോചനത്തിനിടെയാണ് ഊ ആണ്ടവ എന്നിലേക്ക് എത്തുന്നത്. ഒരു ഐറ്റം സോങ്ങില്‍ ഞാന്‍ എത്തും എന്ന പ്രഖ്യാപനമുണ്ടായതോടെ എന്‍റെ അടുപ്പക്കാരും കുടുംബവും അതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്.

വിവാഹമോചന സമയത്ത് ഐറ്റം ഡാന്‍സ് ചെയ്യരുത് എന്നാണ് അവര്‍ പറഞ്ഞത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കള്‍ പോലും ഐറ്റം ഡാന്‍സ് ചെയ്യരുതെന്ന ഉപദേശമാണ് എനിക്ക് നല്‍കിയത്. എങ്കില്‍ അത് ചെയ്​തേക്കാമെന്നായി ഞാന്‍.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാമന്ത വെളിപ്പെടുത്തിയത്.