മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോള്‍ വിറയ്ക്കുകയായിരുന്നു, ഞാന്‍ വലിയൊരു ആരാധികയാണ്: സാമന്ത

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ വിറയ്ക്കുകയായിരുന്നുവെന്ന് നടി സാമന്ത. തൊടുപുഴയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിട്ട് സാമന്ത സംസാരിച്ചത്. മമ്മൂട്ടിക്കൊപ്പം ഒരു പരസ്യ ചിത്രത്തിലാണ് നടി അഭിനയിച്ചത്.

”മമ്മൂക്കക്കൊപ്പം അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിച്ചു. അപ്പോള്‍ ഞാന്‍ വിറക്കുകയായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്” എന്നാണ് സാമന്ത പറഞ്ഞത്. നേരത്തെ, കാതല്‍ സിനിമയെയും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പുകഴ്ത്തിയും സാമന്ത എത്തിയിരുന്നു.

ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെ കുറിച്ച് സാമന്ത അഭിപ്രായപ്പെട്ടത്. ”മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല” എന്നായിരുന്നു നടി കുറിച്ചത്.

അതേസമയം, ആരോഗ്യപ്രശ്‌നത്ത തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേള എടുത്ത സാമന്ത, ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്താന്‍ തയാറെടുക്കുകയാണ്. ‘ഖുഷി’ ആയിരുന്നു സമാന്തയുടേതായി ഒടുവില്‍ തിയേറ്റററില്‍ എത്തിയ സിനിമ.