മലയാളികള്‍ക്ക് ഇത്രയും അശ്ലീലമായി പെരുമാറാന്‍ കഴിയുമോ? വേശ്യയുടെ റോള്‍ ചെയ്തതിനാല്‍ അതാണ് എന്റെ തൊഴിലെന്ന് പറയുന്നു: സാധിക വേണുഗോപാല്‍

ചെയ്ത പല കഥാപാത്രങ്ങളുടെയും പേരില്‍ തന്നെ മോശക്കാരിയാണെന്ന് പലരും വിധിക്കാറുണ്ടെന്ന് നടി സാധിക വേണുഗോപാല്‍. പാതിരാത്രി വരെ തനിക്ക് വീഡിയോ കോള്‍ വരാറുണ്ട്. സത്യത്തില്‍ ഇത്രയും അശ്ലീലമായി പെരുമാറാന്‍ മലയാളികള്‍ക്ക് കഴിയുമോ എന്ന് ചിന്തിച്ചു പോയതായി സാധിക പറയുന്നു.

ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ താന്‍ ഇത്തരക്കാരിയാണെന്ന് പലരും വിധിക്കാറുണ്ട്. ഐറ്റം ഡാന്‍സ് കളിക്കുമോ എന്ന് പോലും പലരും ചോദിച്ചു. ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളില്‍ വേശ്യയുടെ റോള്‍ ചെയ്തു എന്ന് കരുതി അതാണ് തന്റെ തൊഴില്‍ എന്ന് പോലും പറഞ്ഞവരുണ്ട്.

അത്തരക്കാര്‍ക്ക് കൊടുക്കേണ്ട പോലെ ഒരു മറുപടി കൊടുത്താല്‍ അടങ്ങിക്കൊള്ളും. തനിക്ക് മറുപടി പറയാന്‍ ബാദ്ധ്യതയുള്ള രണ്ടു പേര്‍ അച്ഛനും അമ്മയും മാത്രമാണ്. അവര്‍ ഒരിക്കലും തന്റെ തീരുമാനങ്ങളെയും തിരഞ്ഞെടുപ്പുകളെയും ചോദ്യം ചെയ്യാറില്ല.

ബ്രാ എന്ന ഹ്രസ്വ ചിത്രം ഇറങ്ങിയപ്പോഴും പുകിലുണ്ടായിരുന്നു. അതിലെ കിടപ്പറ രംഗങ്ങളാണ് പലര്‍ക്കും പ്രശ്നമായത്. ”ഈ ഷോര്‍ട്ട് ഫിലിം എന്റെ മകള്‍ ചെയ്തതില്‍ അഭിമാനിക്കുന്നു” എന്നാണ് തന്റെ അച്ഛന്‍ പറഞ്ഞത്. ലോകം മുഴുവന്‍ കുറ്റപ്പെടുത്തിയാലും അച്ഛനും അമ്മയും കൂടെയുണ്ടാവും.

പ്രളയ കാലത്ത് താന്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് ചില ഗ്രൂപ്പുകളില്‍ ആവശ്യമായ സഹായത്തിന് താനുമായി ബന്ധപ്പെടാന്‍ ചില ഗ്രൂപ്പുകളില്‍ തന്റെ മൊബൈല്‍ നമ്പര്‍ ഷെയര്‍ ചെയ്തിരുന്നു.

പ്രളയമൊക്കെ മാറി, കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ ആയപ്പോഴും ആ നമ്പറിലേക്ക് കോളുകള്‍ വന്നു കൊണ്ടിരുന്നു. പാതിരാത്രിയൊക്കെ വീഡിയോ കോള്‍. സത്യത്തില്‍ ഇത്രയും അശ്ലീലമായി പെരുമാറാന്‍ മലയാളികള്‍ക്ക് കഴിയുമോ എന്ന് ചിന്തിച്ചു പോയി എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.