ആ സ്ത്രീ പറഞ്ഞത് കേട്ട് ഞാനാകെ ചമ്മി, തോട്ടത്തില്‍ കൂടി ഓടി രക്ഷപ്പെട്ടു: രമേഷ് പിഷാരടി

കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ വെച്ചാണ് അദ്ദേഹം തന്റെ ദുരനുഭവം പങ്കുവെച്ചത്.

രമേഷ് പിഷാരടിയുടെ വാക്കുകള്‍
പത്ത്, പതിനഞ്ച് വര്‍ഷം മുന്‍പ് നടന്നതാണ്. അന്ന് ഹൗസ് ബോട്ടില്‍ വച്ച് നടത്തുന്നൊരു പരിപാടിയിലേക്കാണ് എന്നെ ക്ഷണിച്ചത്. ഞങ്ങള്‍ കുറച്ച് ഡോക്ടര്‍മാരെല്ലാം ചേര്‍ന്ന് കുടുംബത്തോടാപ്പം ഒരു ഗെറ്റ് ടുഗദര്‍ വെച്ചതാണെന്നാണ് പറഞ്ഞത്. ഉച്ചയ്ക്കാണ് പരിപാടി. ബോട്ടിലായത് കൊണ്ട് അത് പുറപ്പെടുമ്പോള്‍ തന്നെ കയറണം.

ഉച്ചയ്ക്കാണ് പരിപാടിയെന്ന് പറഞ്ഞെങ്കിലും അവര്‍ ഭക്ഷണമൊക്കെ കഴിച്ചിട്ടും എന്നെ വിളിക്കുന്നില്ല. പിന്നെ ബോട്ടില്‍ പാട്ട് വെക്കുന്ന സ്പീക്കര്‍ എടുത്ത് തന്നു. ആളുകളുടെ ശബ്ദവും കാറ്റടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ആദ്യത്തെ ഒരു ഐറ്റം കഴിഞ്ഞതോടെ ഒരു സ്ത്രീ വളരെ ബോറാണ്, നമുക്ക് വല്ലോ പാട്ടും പാടിയിരിക്കാമെന്ന് പറഞ്ഞു.

ഞാനാകെ ചമ്മി, പരിപാടി നിര്‍ത്തി, നേരെ ബോട്ട് ഓടിക്കുന്ന ആളുടെ കൂടെ പോയി. ബോട്ടായത് കൊണ്ട് ഇറങ്ങി ഓടാനും പറ്റില്ല. അയാള്‍ക്ക് ബോധവുമില്ല, കാശുമില്ല. അങ്ങനെ മുന്നോട്ട് പോവുമ്പോള്‍ ഇവര്‍ക്ക് കഴിക്കാന്‍ വേണ്ടി ഏതോ ഷാപ്പില്‍ നിര്‍ത്തി. ഞാന്‍ അവിടെ ഇറങ്ങി തോട്ടത്തില്‍ കൂടി ഓടി രക്ഷപ്പെട്ടു.