'ആശുപത്രിയിലെ റൂഫ് വരെ പൊളിച്ചടുക്കാന്‍ പാകത്തിലാണ് ഞാന്‍ കരഞ്ഞ് നിലവിളിച്ചത്'; വെളിപ്പെടുത്തി നടി പ്രണിത

ശകുനി, മാസ് തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ താരമാണ് നടി പ്രണിത സുഭാഷ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരത്തിന് കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഇപ്പോഴിത കുഞ്ഞിന്റെ ജനന സമയത്ത് താന്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

‘തലേദിവസം വൈകിട്ട് മുതല്‍ എനിക്ക് ചെറിയ അസ്വസ്ഥത ആരംഭിച്ചിരുന്നു. അര്‍ദ്ധരാത്രിയോടെ എനിക്ക് വേദന അനുഭവപ്പെടാന്‍ തുടങ്ങി. രാവിലെ ആയതോടെ വേദന അസഹ്യമായിത്തുടങ്ങി. രാവിലെ 7 മുതല്‍ 10 വരെ ശരിക്കും തീവ്രവേദന സഹിച്ചാണ് ടേബിളില്‍ കിടന്നത്. ഞാന്‍ സത്യത്തില്‍ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലെ റൂഫ് വരെ പൊളിച്ചടുക്കാന്‍ പാകത്തിലാണ് ഞാന്‍ കരഞ്ഞ് നിലവിളിച്ചത്.’

‘ഒപ്പമുണ്ടായിരുന്നവര്‍ക്ക് നേരെ ആക്രോശിക്കുകയും ചീത്ത വിളിക്കുകയും വരെ ചെയ്തു. എനിക്ക് വേദനയെടുക്കുന്നു എന്ന് ഡോക്ടര്‍മാരോടും നഴ്സിനോടുമൊക്കെ കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ വളരെ ശാന്തരായി എന്നോട് ക്ഷമാപണം നടത്തുകയായിരുന്നു. കാരണം ഈ അവസ്ഥയില്‍ വേദന അനുഭവപ്പെട്ടെങ്കില്‍ മാത്രമേ കുഞ്ഞിന് പുറത്തുവരാന്‍ സാധിക്കൂ. അവര്‍ വളരെ ശാന്തചിത്തരായി തന്നെയാണ് ആ സമയങ്ങളില്‍ എന്നോട് പെരുമാറിയത്.’

പക്ഷെ, എന്റെ അവസ്ഥ തികച്ചും ഭ്രാന്ത് പിടിച്ച പോലെയായിരുന്നു. ഒടുവില്‍ കുഞ്ഞ് വെളിയില്‍ വന്നു. സ്വപ്നതുല്യമായ ഒരു സംഗതിയായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. അത് എങ്ങനെ സംഭവിച്ചുവെന്നും എനിക്ക് ശരിക്കും വിശദീകരിക്കാന്‍ കഴിയില്ല. പലതും ഞാന്‍ ഓര്‍ക്കുന്നില്ല. അതാണ് സത്യം’ പ്രണിത പറഞ്ഞു.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ