'മമ്മൂട്ടിയുടെ ചേച്ചിയാകാന്‍ തടി കൂട്ടണമെന്ന് പറഞ്ഞു, ഞാന്‍ മട്ടന്‍ സൂപ്പ് പരീക്ഷിച്ചു, എന്നാല്‍ ആ സിനിമയില്‍ അഭിനയിക്കാനായില്ല'; കാരണം പറഞ്ഞ് പൊന്നമ്മ ബാബു

മമ്മൂട്ടിയുടെ ചേച്ചിയായി അഭിനയിക്കാന്‍ വേണ്ടി തടി കൂട്ടിയ കഥ പറഞ്ഞ് നടി പൊന്നമ്മ ബാബു. നാടകത്തില്‍ നിന്നാണ് പൊന്നമ്മ സിനിമയിലേക്ക് വന്നത്. ദിലീപ് ചിത്രം പടനായകന്‍ ആണ് ആദ്യ സിനിമ. മമ്മൂട്ടിയുടെ ചേച്ചിയായി അഭിനയിക്കാന്‍ വേണ്ടി തടി കൂട്ടിയതിനെ കുറിച്ചാണ് പൊന്നമ്മ ഇപ്പോള്‍ പറയുന്നത്.

സിബിസാര്‍ പറഞ്ഞിട്ട് ലോഹിസാറിനെ കാണുന്നതാണ് ജീവിതത്തിലെ വഴിത്തിരിവ്. ഉദ്യാനപാലകനില്‍ മമ്മൂട്ടിയുടെ ചേച്ചിയായി. ഭൂതക്കണ്ണാടിയിലും മമ്മുക്കയുടെ ചേച്ചിയാകാന്‍ വിളിച്ചു. അല്‍പ്പം കൂടി തടി കൂട്ടണമെന്ന് ലോഹിസാര്‍ പറഞ്ഞു. താന്‍ മട്ടന്‍സൂപ്പ് പരീക്ഷിച്ചു.

ഭക്ഷണത്തില്‍ അന്നും ഇന്നും നിയന്ത്രണമില്ല. തടികൂടിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞുവീണ് കയ്യൊടിഞ്ഞു. അങ്ങനെ ഭൂതക്കണ്ണാടിയില്‍ അഭിനയിക്കാനുമായില്ല. തടിയുള്ള പൊന്നമ്മയ്ക്കും ഹ്യൂമറുള്ള പൊന്നമ്മയ്ക്കും സിനിമയിലും സ്റ്റേജിലും നല്ല മാര്‍ക്കറ്റുണ്ടായി എന്നും പൊന്നമ്മ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു.

മിസ്റ്റര്‍ ഹിറ്റ്‌ലര്‍ എന്ന സിനിമയിലാണ് പൊന്നമ്മ ബാബു ഇപ്പോള്‍ അഭിനയിക്കുന്നത്. 194 ഓളം സിനിമകളില്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. ആലീസ് ഇന്‍ പാഞ്ചാലിനാട് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബ്ലാക്ക് കോഫി ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.