നായകനാക്കിയാല്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ ഇനി ഒന്നിച്ച് ഇല്ല; ലോകേഷ് തൃഷയെ പിന്തുണച്ചതില്‍ അതൃപ്തിയെന്ന് മന്‍സൂര്‍ അലി ഖാന്‍

വിവാദ പരാമര്‍ശത്തില്‍ തൃഷയോട് മാപ്പ് പറയില്ലെന്ന് നിലപാടില്‍ ഉറച്ച് നടന് മന്‍സൂര്‍ അലി ഖാന്‍. നടികര്‍ തിലകം തന്നെ അപമാനിക്കുകയാണ് ചെയ്തത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് മന്‍സൂര്‍ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റില്‍ പറഞ്ഞത്.

തന്നോട് സംസാരിക്കുക പോലും ചെയ്യാതെ ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതില്‍ നിരാശയുണ്ടെന്നും നടന്‍ പ്രസ് മീറ്റില്‍ പറഞ്ഞു. അതുകൊണ്ട് ഇനി നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ ചെയ്യുകയുള്ളുവെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.


നടികര്‍സംഘം അടുത്ത നാല് മണിക്കൂറില്‍ അവരുടെ പ്രസ്താവന പിന്‍വലിക്കുകയും തന്നോട് വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വേണമെന്നാണ് മന്‍സൂര്‍ അലി ഖാന്റെ ആവശ്യം. ‘ലിയോ’യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം.

ഇതിന് പിന്നാലെ ഇനിയൊരിക്കലും മന്‍സൂറിനൊപ്പം അഭിനയിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെതെന്ന് പ്രചരിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നും ആയിരുന്നു മന്‍സൂര്‍ അലി ഖാന്‍ വിശദീകരിച്ചത്.

Read more

നടന്റെ പരാമര്‍ശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന മന്‍സൂര്‍ അലി ഖാനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.