സിനിമാ ഇൻഡസ്ട്രിയിൽ എപ്പോഴും സ്വകാര്യത കോംപ്രമൈസ് ചെയ്യേണ്ടി വരും: മഞ്ജു വാര്യർ

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ സിനിമ ജീവിതത്തെ കുറിച്ചും മറ്റും സംസാരിക്കുകയാണ് താരം.

സിനിമ ഇൻഡസ്ട്രിയിൽ എപ്പോഴും സ്വകാര്യത കോംപ്രമൈസ് ചെയ്യേണ്ടിവരുമെന്നാണ് മഞ്ജു വാര്യർ പറയുന്നത്. കൂടാതെ സിനിമയിൽ ഓരോരുത്തർക്ക് അർഹിക്കുന്ന പ്രതിഫലം അവർക്ക് കിട്ടണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും മഞ്ജു വാര്യർ പറയുന്നു.

“പ്രതിഫലത്തിൻ്റെ കാര്യം പറയുമ്പോൾ, പ്രതിഫലം കുറവാണെന്ന് സങ്കടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഓരോരുത്തർക്ക് അർഹിക്കുന്ന പ്രതിഫലം അവർക്ക് കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
സിനിമയേക്കാൾ ഒരുപാട് പണം കിട്ടുന്ന മറ്റ് മേഖലകൾ വേറെയും കുറേയുണ്ട്. സിനിമയിൽ അങ്ങനെ അർഹിക്കാത്ത ഒരു പ്രതിഫലമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.

ഒരു സിനിമാ ഇൻഡസ്ട്രിയിൽ പ്രൈവസിയെന്ന് പറയുന്ന കാര്യം പലപ്പോഴും നമുക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരും. ഒരു സിനിമ കാണുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിൽ ഒരു ഇൻഫ്ലുവൻസ് എന്തായാലും ഉണ്ടാവില്ലേ. പ്രേക്ഷകർ എന്നോട് സംസാരിക്കുന്നത് സിനിമയിൽ അഭിനയിച്ച് എന്നെ പരിചയമുള്ളത് കൊണ്ടാണ്. കാരണം അത്രയേറെ സ്വാധീനം സിനിമയ്ക്ക് സമൂഹത്തിലുണ്ട്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്.