ഞാന്‍ അഭിനയിച്ചാല്‍ ആ നടി വരില്ലെന്ന് പറഞ്ഞു, രജനികാന്ത് ചിത്രത്തില്‍ നിന്നും മോശം അനുഭവം; തുറന്നു പറഞ്ഞ് മംമ്ത

രജനികാന്ത് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. രജനികാന്തിന്റെ ഒരു സിനിമയ്ക്കായി താന്‍ നാല് ദിവസം ഷൂട്ട് ചെയ്‌തെങ്കിലും തന്റെ ഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് മംമ്ത പറയുന്നത്. താന്‍ സിനിമലുണ്ടെങ്കില്‍ ഒരു നടി വരില്ലെന്ന് പറഞ്ഞതോടെയാണ് ഇത് സംഭവിച്ചതെന്നാണ് നടി പറയുന്നത്.

2007ല്‍ നടന്ന സംഭവമാണ് മംമ്ത തുറന്നു പറഞ്ഞത്. രജിനി സാറിന്റെ കൂടെ ഒരു ഗാന രംഗത്തില്‍ ആയിരുന്നു വിളിച്ചത്. സിനിമയ്ക്കുള്ളില്‍ ഒരു സിനിമ നടക്കുകയാണ്. സംവിധായികയായ താന്‍ സിനിമയിലെ പാട്ടില്‍ രജിനി സാറിനൊപ്പം ഇടയ്ക്ക് ഡാന്‍സ് ചെയ്യുന്നതാണ് രംഗം. മലയാള സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്താണ് പോയത്.

ഒരുപാട് സമയം കാത്തിരുന്ന് അഞ്ച് ദിവസത്തിനുള്ളിലാണ് ഷൂട്ട് ചെയ്തത്. ഗാനം വന്നപ്പോള്‍ താനില്ല. ആ സിനിമയിലെ ലീഡ് ഹീറോയിന്‍ മറ്റൊരു നടിയെ വച്ച് ഗാനം ചെയ്താല്‍ വരില്ലെന്ന് പറഞ്ഞുവെന്ന് പിന്നീട് താന്‍ അറിഞ്ഞു. അത് സത്യമാണോ എന്നറിയില്ല. പക്ഷെ ഷൂട്ടിംഗ് വൈകിയെന്ന കാര്യം അറിയാമായിരുന്നു. രജിനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് താന്‍ പോയത്.

ക്യാമറ പ്ലേസ് ചെയ്തപ്പോള്‍ തന്നെ ഫ്രെയ്മില്‍ താനില്ലെന്ന് അറിയാമായിരുന്നു. തന്റെ പിറകില്‍ നിന്നുള്ള ഒരു ഷോട്ടുണ്ട്. തന്റെ തൊപ്പിയുടെ അറ്റം മാത്രമേ അതില്‍ കാണുന്നുള്ളൂ. ഷൂട്ടിംഗ് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം രജിനി സാറുടെ ഓഫീസില്‍ നിന്നും കോള്‍ വന്നു. സിനിമയുടെ ഭാഗമായതില്‍ രജനി സര്‍ നന്ദി പറഞ്ഞു എന്നാണ് മംമ്ത പറയുന്നത്.

2008ല്‍ റിലീസ് ചെയ്ത ‘കുസേലന്‍’ എന്ന സിനിമയെ കുറിച്ചാണ് പേര് വെളിപ്പെടുത്താതെ മംമ്ത പറഞ്ഞത്. രജിനികാന്ത്, പശുപതി, മീന, നയന്‍താര എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. മംമ്ത പരാമര്‍ശിച്ച ഗാനരംഗത്തില്‍ നയന്‍താരയെ കാണാം. മംമ്തയുടെ ചെറിയൊരു ഷോട്ടും ഗാനരംഗത്തിലുണ്ട്.

Latest Stories

സർഫറാസ് ഒരു മാസം കൊണ്ട് 17 കിലോ കുറച്ചത് ഇങ്ങനെ; വെളിപ്പെടുത്തി താരത്തിന്റെ പിതാവ്

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാം നാഥ് താക്കൂറിന് സാധ്യത; എന്‍ഡിഎ നീക്കം ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിലയിരുത്തല്‍

വേലിക്കകത്തെ വീട്ടില്‍ നിന്നും വിഎസിന്റെ ഒടുവിലത്തെ മടക്കം; ഉയരുന്ന മുഷ്ടിയും ചങ്കിടറിയ മുദ്രാവാക്യവുമായി മലയാള നാടിന്റെ പരിച്ഛേദം ആലപ്പുഴയില്‍

'രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വിഎസില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം'; ഓര്‍മചിത്രവുമായി മനോജ് കെ.ജയന്‍

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത