ആശങ്കകൾ മനസിലാക്കുന്നു; ദുബായ് പ്രളയത്തിൽ കുറിപ്പുമായി മമ്മൂട്ടി

എഴുപത്തിയഞ്ച് വർഷത്തിനിടെ പെയ്ത ഏറ്റവും വലിയ മഴയിൽ യുഎഇ വെള്ളത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ മഴക്കെടുതിയിൽ ബുദ്ധിമുട്ടിലായ ദുബായ് ജനതയ്ക്ക് പ്രാർത്ഥനകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുവെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും എല്ലാം എത്രയും വേഗം ശരിയാവട്ടെയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മമ്മൂട്ടി പറഞ്ഞു.

Read more

ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്.