'ദേ ഇരിക്കുന്നു ഡെയിലി ഫ്‌ളൈറ്റില്‍ വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം'; പൃഥ്വിരാജിനെ കുറിച്ച് മല്ലിക

മക്കള്‍ എല്ലാവരും കൊച്ചിയില്‍ താമസമാക്കിയപ്പോഴും തിരുവനന്തപുരത്തെ വീട്ടില്‍ തന്നെയാണ് നടി മല്ലിക സുകുമാരന്‍ താമസിക്കുന്നത്. മലയാള സിനിമയിലെ പ്രിയപ്പെട്ട താരകുടുംബമായതിനാല്‍ തന്നെ മല്ലിക പങ്കുവയ്ക്കുന്ന ചിത്രങ്ങളുംമ വിശേഷങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

ഒരു യൂട്യൂബ് ചാനലില്‍ തന്റെ വീട് പരിചയപ്പെടുത്തുന്ന മല്ലികയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീടിന്റെ ചുവരില്‍ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ കാണാം. അത് ഓരോന്നായി അവതാരകയെ കാണിക്കുകയാണ് മല്ലിക.

”ദേ ഇരിക്കുന്നു ഡെയിലി ഫ്‌ളൈറ്റില്‍ വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം” എന്നാണ് പൃഥ്വിരാജിന്റെ ചിത്രം ചൂണ്ടിക്കാണിച്ച് മല്ലിക പറയുന്നത്. ഇന്ദ്രജിത്ത്, പൂര്‍ണിമ, സുപ്രിയ, കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവരുടെ ചിത്രങ്ങളും വീഡിയോയില്‍ കാണാം.

ഓരോ ചിത്രത്തിനു പിന്നിലുള്ള കഥയും മല്ലിക പറയുന്നുണ്ട്. ഭര്‍ത്താവും നടനുമായ സുകുമാരനെ കുറിച്ചും മല്ലിക വീഡിയോയില്‍ പറയുന്നുണ്ട്. വിവാഹ ചിത്രവും ഷൂട്ടിംഗിന് പോകുന്ന ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. അതേസമയം, ‘സുരഭിയും സുഹാസിനിയും’ എന്ന സീരിയലാണ് മല്ലിക ഇപ്പോള്‍ അഭിനയിക്കുന്നത്.

നിരവധി സിനിമകളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘നാന്‍സി റാണി’, ‘ജമാലിന്റെ പുഞ്ചിരി’, ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’, ‘ഹണി ട്രാപ്’ എന്നീ സിനിമകളാണ് നടിയുടെതായി ഒരുങ്ങുന്നത്. ‘സന്തോഷം’ എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Latest Stories

ദേ പോയി ദാ വന്നു, മിന്നൽ വേഗത്തിൽ ഡ്രസിങ് റൂമിലെത്തി രാജകുമാരൻ; ശുഭ്മൻ ഗില്ലിനെതിരെ വൻ ആരാധകരോഷം

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി