പെട്ടെന്ന് കണ്ടാല്‍ മൈക്കല്‍ ജാക്സനാണെന്ന് തോന്നും; വിനായകനെ ആദ്യമായി കണ്ടതിനെ കുറിച്ച് ലാല്‍ ജോസ്

വിനായകന് മാന്ത്രികം എന്ന സിനിമയില്‍ വിനായകന് വേഷം നല്‍കിയതിനെക്കുറിച്ച് മുമ്പൊരിക്കല്‍ സംവിധായകന്‍ ലാല്‍ ജോസ് സംസാരിച്ചിരുന്നു. സഫാരി ടിവിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് ലാല്‍ ജോസ് മനസ്സുതുറന്നത്.

ലാല്‍ ജോസിന്റെ വാക്കുകള്‍

മാന്ത്രികത്തിന്റെ വര്‍ക്കിനായി മദ്രാസില്‍ പോവാന്‍ ഞാന്‍ ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് വന്നു. എറണാകുളത്ത് വന്നാല്‍ എന്റെ സുഹൃത്ത് സുധീഷിന്റെ ബന്ധുവീട്ടിലാണ് ഞാന്‍ തമാസിക്കാറ്. അന്ന് രാത്രി പന്ത്രണ്ട് മണിക്കോ ഒരു മണിക്കോ ട്രെയിന്‍ ഉണ്ട്’

‘ഞാന്‍ വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളത്ത് എത്തി. എന്തായാലും സമയം ഉണ്ടല്ലോ കൂട്ടൂകാരന്റെ ബാച്ചിലേര്‍സ് പാര്‍ട്ടി ഉണ്ട്. കൊച്ചിന്‍ ടവേര്‍സില്‍. നീ അവിടേക്ക് വാ എന്ന് പറഞ്ഞു. ആ പാര്‍ട്ടിയില്‍ ഒരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടു’

‘പെട്ടെന്ന് കണ്ടാല്‍ മൈക്കല്‍ ജാക്‌സനാണെന്ന് തോന്നും. മൈക്കല്‍ ജാക്‌സന്റെ സ്‌റ്റൈലില്‍ ഡ്രസ് ചെയ്തിരിക്കുന്നു. പോണി ടെയില്‍ കെട്ടിയ മുടി. മലയാളി ആണെന്ന് പറയുകയേ ഇല്ല. മൈക്കല്‍ ജാക്‌സന്റെ ഭയങ്കര സാദൃശ്യം. വിനായകന്‍ ആ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്തു.

Read more

‘വിനായകനെ കണ്ട ഉടനെ തമ്പി സാറിന് ഇഷ്ടം ആയി. അങ്ങനെ മൈക്കല്‍ ജാക്‌സന്‍ എന്ന പേരില്‍ തന്നെ വിനായകന്‍ ആ ജിപ്‌സി ഗ്രൂപ്പിലെ അംഗമായി അഭിനയിച്ചു. വിനായകന്‍ ആ സിനിമയിലൂടെ എറണാകുളത്തൊക്കെ പോപ്പുലര്‍ ആയി,’