ആ പെണ്‍കുട്ടി ഹിന്ദുവാണെന്ന് അതിലെവിടെയാണ് പറഞ്ഞിരിക്കുന്നത്; സര്‍ഫ് എക്‌സല്‍ പരസ്യവിവാദത്തെ കുറിച്ച് കസ്തൂരി

ഹോളി ആഘോഷത്തിനോടനുബന്ധിച്ച് സര്‍ഫ് എക്‌സല്‍ പുറത്തു വിട്ട പരസ്യം വലിയ കോളിളക്കങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ത്തി വിട്ടത്. ഹൈന്ദവസമൂഹത്തെ അപ്പാടെ അധിക്ഷേപിക്കുന്നതാണ് പരസ്യമെന്ന കമന്റുകളുമായി ഒരു കൂട്ടം രംഗത്തെത്തിയപ്പോള്‍ ലൗ ജിഹാദാണ് ഉള്ളടക്കമെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

സര്‍ഫ് എക്സല്‍ ബഹിഷ്‌കരിക്കുന്ന ക്യാമ്പയിനുകളും ശക്തമായി. ഇതിനെതിരെ രംഗത്ത് വന്നിരിക്കുയാണ് നടി കസ്തൂരി. പരസ്യത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരെ കടുത്ത ഭാഷയില്‍ കസ്തൂരി പരിഹസിക്കുന്നു.

യാഥാസ്ഥിതിക ചിന്തയുള്ളവര്‍ ആ കൊച്ചു പെണ്‍കുട്ടിയുടെ മതം എങ്ങിനെയാണ് തീരുമാനിച്ചത്. ആ പെണ്‍കുട്ടി ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ അല്ലെങ്കില്‍ നിരീശ്വരവാദിയാണോ എന്നൊന്നും ആ ദൃശ്യങ്ങളില്‍ നിന്ന് ഒരു സൂചനകളും ലഭിക്കുന്നില്ല. ഹോളി ഹിന്ദുക്കളുടെ ആഘോഷം മാത്രമല്ല. നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ആഘോഷമാണ്. അതിന് മറ്റൊരു തലം കൂടിയുണ്ടെന്ന് ആരും അറിയുന്നില്ല

Read more

അടുത്തത് എന്താണ്, ഇനി ബിരിയാണിയും ബഹിഷ്‌കരിക്കുമോ- കസ്തൂരി ചോദിക്കുന്നു.