കുട്ടികള്‍ ഹിന്ദി പറയുന്നത് ഇംഗ്ലീഷ് ശൈലിയില്‍, അരോചകമാണെന്ന് കങ്കണ

രാജ്യത്തെ പുതിയ തലമുറക്കാരുടെ ഹിന്ദി ഉച്ചാരണത്തിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ. ബ്രിട്ടീഷ് ശൈലിയിലാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് നടിയുടെ ആരോപണം. ഒരു ആരാധകന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.

ഗുരുഗ്രാമിലെ കുട്ടികള്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കുന്നുള്ളൂ. ഹിന്ദി മറക്കുന്നുവെന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.

‘എന്റെ വാക്കുകള്‍ എനിക്ക് ട്രോള്‍ ക്ഷണിച്ചു വരുത്തുമെന്ന് അറിയാം. എന്നാല്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ ഹിന്ദി ബ്രിട്ടീഷ് ഭാഷശൈലിയില്‍ സംസാരിക്കുന്നത് അരോചകവും അലോസരപ്പെടുത്തുന്നതുമാണ്.

സത്യസന്ധമായി പറയുകയാണെങ്കില്‍ മികച്ച രീതിയില്‍ ഹിന്ദിയും സംസ്‌കൃതവും സംസാരിക്കുന്ന കുട്ടികളാണ് ഏറ്റവും മികച്ചവര്‍’- കങ്കണ ട്വീറ്റ് ചെയ്തു.

Latest Stories

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്