കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണം, രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്: കമല്‍ ഹാസന്‍

കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണമെന്ന് നടന്‍ കമല്‍ ഹാസന്‍. കേരളത്തിലെ ഭക്ഷണത്തെ കുറിച്ച് കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘തഗ് ലൈഫ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് കമല്‍ ഹാസന്‍ സംസാരിച്ചത്. ഏറ്റവും ഇഷ്ടപ്പെട്ട കേരള ഭക്ഷണം ഏതാണെന്നായിരുന്നു താരത്തോടുള്ള ചോദ്യം.

”ഞാന്‍ കേരളത്തില്‍, കൊച്ചിയിലേക്ക് വന്നാല്‍, രാവിലെത്തെ ബ്രേക്ക്ഫാസ്റ്റ് കരിമീന്‍, ഉച്ചയ്ക്ക് കരിമീന്‍ മോളി, രാത്രിയില്‍ കരിമീന്‍ പൊള്ളിച്ചത്. ഞാനൊരു കരിമീന്‍ ഫാന്‍ ആണ്. അത് വേറെ എവിടെയും കിട്ടില്ല. കമ്മ്യൂണിസം വേണമെങ്കില്‍ കേരളത്തിലേക്ക് പോണം, കരിമീന്‍ വേണമെങ്കിലും കേരളത്തിലേക്ക് പോണം.”

”ഒന്നുകില്‍ കേരളത്തിലേക്ക് പോണം, അല്ലെങ്കില്‍ റഷ്യയിലേക്ക് പോണം. രണ്ടിടത്തും കരിമീന്‍ കിട്ടും. റഷ്യയിലും കരിമീന്‍ കിട്ടും. കരിമീനും കമ്മ്യൂണിസത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എന്നാല്‍ ക്യൂബയില്‍ കരിമീന്‍ കിട്ടില്ല. ലോകത്തില്‍ രണ്ടിടത്തേ കരിമീന്‍ കിട്ടുകയുള്ളൂ” എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം, മണിരത്‌നത്തിന്റെ സംവിധാനത്തിലെത്തുന്ന തഗ് ലൈഫ് ജൂണ്‍ 5ന് ആണ് റിലീസ് ചെയ്യുന്നത്. സിമ്പു, തൃഷ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അഭിരാമി, സന്യ മല്‍ഹോത്ര, ജോജു ജോര്‍ജ്, നാസര്‍, പങ്കജ് ത്രിപാഠി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

Latest Stories

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്

ബിഹാറിന് ആദ്യ ബിജെപി മുഖ്യമന്ത്രി, സമ്രാട്ട് ചൗധരി ബിഹാറിന്റെ 21ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിന്റെ ആര്‍ജെഡിയില്‍ തുടങ്ങി നിതീഷിന്റെ ജെഡിയു വഴി ബിജെപിയിലെത്തിയ നേതാവ്

യുഎസ്- ഇറാന്‍ ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ അടച്ചില്ല; കാശ് ചോദിച്ച് ഉടമ രംഗത്ത് എത്തിയതോടെ പാക് സര്‍ക്കാരിന് മാനക്കേട്

“ഒരു ക്ലിക്ക്, ഒരു കടം, ഒരു അപമാനം, ഒരു മരണം” — ഡിജിറ്റൽ വായ്പകളുടെ ഇരുണ്ട രാഷ്ട്രീയം

നിതിന്‍ രാജിന്റെ മരണം: കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍; ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമിതി നാളെ കോളേജില്‍ തെളിവെടുപ്പ് നടത്തും

കണികാണുന്നതിനിടെ മോഷണം, പന്തളം കൊട്ടാരത്തില്‍ നിന്ന് കാണിപ്പൊന്ന് മോഷണം പോയി; കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആള്‍ അയ്യപ്പന്റെ കാണിപ്പൊന്നുമായി മുങ്ങി

അമ്പട കേമാ സഞ്ജു കുട്ടാ; ഐപിഎൽ റൺ വേട്ടക്കാരിൽ രോഹിത്തിനെയും കോഹ്‍ലിയെയും പിന്തള്ളി സഞ്ജു സാംസൺ

വീണ്ടും പച്ചപിടിക്കാതെ ഗ്രീൻ; നൈറ്റ് റൈഡേഴ്സിന്റെ 25 കോടിയുടെ മുതലിനെ പുറത്താക്കണമെന്ന് ആരാധകർ