'ഗരുഡന്‍ വാസു' ആകാന്‍ മേക്കപ്പ് ടെസ്റ്റ് വരെ ചെയ്തു, പിന്നെയാണ് ദിലീപേട്ടന്‍ ചെയ്ഞ്ച് വന്നെന്ന് പറഞ്ഞത്: ഷാജോണ്‍

‘കുഞ്ഞിക്കൂനന്‍’ സിനിമയിലെ വില്ലനായി എത്തേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. ചിത്രത്തിലെ ഗരുഡന്‍ വാസു എന്ന വില്ലന്‍ കഥാപാത്രത്തെ സായ് കുമാര്‍ ആണ് അവതരിപ്പിച്ചത്. മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞിട്ടും തനിക്ക് ആ കഥാപാത്രം ചെയ്യാനായില്ല എന്നാണ് ഷാജോണ്‍ പറയുന്നത്.

‘ആട്ടം’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷാജോണ്‍ സംസാരിച്ചത്. ”കുഞ്ഞിക്കൂനന്‍ സിനിമയില്‍ സായിച്ചേട്ടന്‍ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. ഞാന്‍ ചെന്ന് മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്.”

”ദിലീപേട്ടന്‍ പറഞ്ഞിട്ടാണ് സംവിധായകനെ ചെന്ന് കാണുന്നത്. ബെന്നി ചേട്ടനാണ് തിരക്കഥ. ശശിശങ്കര്‍ സാറായിരുന്നു സംവിധാനം. ആദ്യം പേര് പറഞ്ഞപ്പോള്‍ ശശി സാറിന് എന്നെ മനസിലായില്ലായിരുന്നു. നേരിട്ട് കണ്ടപ്പോള്‍, എന്നെ അറിയാം ഇയാള്‍ ഓക്കെയാണ് എന്ന് പറഞ്ഞു. ഞാന്‍ ദിലീപേട്ടനെയും വിളിച്ച് കാര്യം പറഞ്ഞു.”

”അതിന് ശേഷം റഷീദിക്ക വന്ന് മേക്കപ്പ് നോക്കുന്നു, കോസ്റ്റ്യൂമര്‍ ഡ്രസിന്റെ അളവൊക്കെ എടുത്തു. ഞാന്‍ ഭയങ്കര സന്തോഷത്തോടെയാണ് അന്ന് വീട്ടില്‍ പോയത്. പക്ഷേ അതിന് ശേഷം വിളിയൊന്നും വന്നില്ല. ഞാന്‍ ദിലീപേട്ടനെ വിളിച്ചു ചോദിച്ചപ്പോഴാണ് ഒരു ചെയ്ഞ്ച് വന്നെന്ന് അദ്ദേഹം പറയുന്നത്.”

”കുറച്ച് ദിവസം ഒരു സങ്കടമുണ്ടായിരുന്നു. അതുകഴിഞ്ഞ് റഷീദിക്ക വന്ന് ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള സായിച്ചേട്ടന്റെ ഒരു ഫോട്ടോ കാണിച്ചു. അപ്പോള്‍ എനിക്ക് തോന്നി ഇത് സായിച്ചേട്ടന്‍ തന്നെ ചെയ്യേണ്ട കഥാപാത്രമാണെന്ന്. പടം കണ്ടപ്പോള്‍ അത് ഒന്നുകൂടി ഉറപ്പിച്ചു” എന്നാണ് കലാഭവന്‍ ഷാജോണ്‍.

Latest Stories

WTC FINAL: ബുംറയുടെ സ്ഥിരം ഫ്രീവിക്കറ്റ് ആണ് അവൻ, ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്നു, എന്തിനാണ് ആ താരത്തെ വീണ്ടും കളിപ്പിക്കുന്നത്, തുറന്നടിച്ച് ആകാശ് ചോപ്ര

ഈ അപരാധത്തിലൂടെ സയണിസ്റ്റ് രാഷ്ട്രത്തിന് കയ്‌പേറിയ വേദന നിറഞ്ഞ വിധിയുണ്ടാകുമെന്ന് ഇറാന്റെ ഭീഷണി; ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക ഉത്തരവാദിയെന്നും ടെഹ്‌റാന്‍

സമസ്ത മുഖം കറുപ്പിച്ചപ്പോള്‍ അയഞ്ഞ് സര്‍ക്കാര്‍; സ്‌കൂള്‍ സമയമാറ്റത്തില്‍ പിടിവാശിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി; ഹൈക്കോടതിയുടെ ചുമലിലിട്ട് കൈകഴുകി

ഗില്ലിന് നിങ്ങൾ കുറച്ച് സമയം നൽകുക, ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല: ഹർഭജൻ സിംഗ്

'എമ്പുരാന്‍' വീണ്ടും തിയേറ്ററില്‍, ബുക്ക്‌മൈ ഷോയില്‍ ടിക്കറ്റും എത്തി; മറ്റൊരു ഭാഷയില്‍ പ്രദര്‍ശനം

'ഇസ്രയേൽ പണ്ടേ ലോക തെമ്മാടി രാഷ്ട്രം, അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാരമാണവർക്ക്'; മുഖ്യമന്ത്രി പിണറായി വിജയൻ

IND VS ENG: മര്യാദയ്ക്ക് കളിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും, യുവതാരത്തിന് മുന്നറിയിപ്പുമായി ​ഗംഭീർ, ഇന്ത്യൻ ടീമിൽ സംഭവിക്കുന്നത്

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകട ഹൃദയഭേദകം; ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

തേനീച്ച വായില്‍ കയറി, പിന്നാലെ ശ്വാസതടസം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് പോളോ കളിക്കിടെ മരിച്ചു

ഇറാനിൽ നടത്തിയ കനത്ത ആക്രമണം ആണവപ്ലാൻ്റുകളെ ലക്ഷ്യമിട്ടാണെന്ന് ഐഡിഎഫ്; ഇസ്രയേലിൽ അടിയന്തരാവസ്‌ഥ, പ്രത്യാക്രമണം ഉണ്ടായേക്കുമെന്ന് സൂചന