അമ്മയിലെ കോവാലന്‍മാര്‍ കൂളിംഗ് ഗ്ലാസ് വാങ്ങുന്ന കാശ് മതിയല്ലോ: ജോയ് മാത്യുവിന്റെ പോസ്റ്റിനു താഴെ വിമര്‍ശനം

ഗുരുതരമായ കരള്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയാണ് സിനിമാ സീരിയല്‍ താരം വിജയന്‍ കാരന്തൂര്‍. നടന്റെ ചികിത്സയ്ക്കായുള്ള സഹായ അഭ്യര്‍ത്ഥനയുമായി നടന്‍ ജോയ് മാത്യു പങ്കുവച്ച പോസ്റ്റിന് താഴെ വിമര്‍ശനവുമായി നിരവധി പേര്‍ എത്തിയിരുന്നു. മലയാള സിനിമയിലെ താര സംഘടനയായ അമ്മയില്‍ അംഗങ്ങളായ സൂപ്പര്‍ താരങ്ങള്‍ വിചാരിച്ചാല്‍ സഹായം ലഭിക്കില്ലേ എന്നാണ് പലരുടെയും ചോദ്യം.

കൂട്ടത്തില്‍ ചിലര്‍ പരിഹാസവുമായി എത്തി. അമ്മയിലെ കോവാലന്‍മാര്‍ ഒരു മാസം കൂളിംഗ് ഗ്ലാസ് വാങ്ങാന്‍ ചെലവാക്കുന്ന കാശ് മതി കൂട പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാന്‍. ങ്ങളെ ഉദ്ധേശിച്ചല്ലട്ടോ.- എന്നായിരുന്നു ഒരാളുടെ കമന്റ്. വൈകാതെ ഇതിനു മറുപടിയുമായി ജോയ് മാത്യുവും എത്തി.

‘വിജയന്‍ കാരന്തൂര്‍ അമ്മയിലെ അംഗമല്ല. അതില്‍ അംഗത്വമെടുക്കാനും ലക്ഷം രൂപ വേണം. അംഗമല്ലാത്ത ഒരു സിനിമാ പ്രവര്‍ത്തകനെ സഹായിക്കുന്നതിന് സംഘടനക്ക് പരിമിതിയുണ്ട്. എന്നിരുന്നാലും സംഘടനയും താങ്കള്‍ അസൂയയോടെ പറഞ്ഞ കൂളിങ് ഗ്ലാസ് ധാരികളും അവരാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. അതിനാല്‍ സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ. മാത്രവുമല്ല വിജയന്‍ കാരന്തൂര്‍ സി പി എം കാരനുമാണ്, പാര്‍ട്ടി വിചാരിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഇനി കൂടുതല്‍ പറയണോ?’- എന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി.

അമ്മയിലെ ആള്‍ക്കാരില്‍ മുഴുത്ത ആരെങ്കിലും ഒരാള്‍ മാത്രം വിചാരിച്ചാല്‍ മുഴുവന്‍ ചികിത്സയും നടാത്താമല്ലോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഞായം പറയാതെ എന്തെങ്കിലും കൊട് കോട്ടങ്ങള്‍ സാര്‍ എന്നാണ് ഇതിന് മറുപടിയായി താരം കുറിച്ചത്.

Latest Stories

ബ്രഹ്മാണ്ഡ ചിത്രവുമായി പവൻ കല്യാൺ, ആവേശം നിറച്ച് ഹരിഹര വീര മല്ലു ട്രെയിലർ, കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

അത്ഭുതപ്പെടുത്തി മുംബൈ, ഐപിഎൽ ഒത്തുകളി കേസ് പ്രതിയെ പരിശീലകനായി നിയമിച്ചു!

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, ലിവർപൂൾ താരം കാറപകടത്തിൽ മരിച്ചു; ഞെട്ടലിൽ ഫുട്ബോൾ ലോകം

സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെൻഷൻ

'രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ല, കോട്ടയം മെഡിക്കൽ കോളേജിലേത് ദൗർഭാഗ്യകരമായ സംഭവം'; ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ്

'വിമാനത്തിൽ കയറിയപ്പോൾ ആ കുടിയേറ്റക്കാരൻ സ്വയം കീറിമുറിച്ച് ഭക്ഷിക്കാൻ തുടങ്ങി, അയാൾ നരഭോജി'; ക്രിസ്റ്റി നോം

'ആ സിക്സ് അടിച്ചുകൊണ്ട് നിങ്ങൾ എന്റെ വിവാഹം നശിപ്പിച്ചു’; ആമിർ ഖാന്റെ സ്വപ്നം തകർത്ത പാക് താരം

ചോറില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും സുരേഷ്‌ഗോപി നിശബ്ദന്‍; മൗനം വെടിയണം, സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ശബ്ദിക്കണമെന്ന് കെസി വേണുഗോപാല്‍

അങ്ങനെ ചെയ്തത് എന്തായാലും നന്നായി, ധനുഷിന് മുൻപ് കുബേരയിൽ പരി​ഗണിച്ചത് ആ സൂപ്പർതാരത്തെ, അവസാന നിമിഷം നിരസിച്ചതിന് കാരണം

സെന്‍സര്‍ കത്രികപ്പൂട്ടിലാക്കിയ ജാനകി