തമിഴ്നാട്ടിൽ ഇടി കിട്ടുന്ന ആ ഏർപ്പാടിന്  ഭാഗ്യം കൊണ്ട് വിളി വന്നില്ല: ജോജു ജോർജ്ജ്

മലയാളത്തിൽ ഒരു നടൻ ക്ലിക്കായാൽ തമിഴിലേക്ക് അവിടുത്തെ സൂപ്പർ താരങ്ങളുടെ ഇടി കൊള്ളാൻ വിളിക്കുന്ന ഒരു പതിവ് ചടങ്ങ് ഉണ്ടെന്നും എന്നാൽ തന്റെ ഭാഗ്യം കൊണ്ട്  തനിക്ക് അത്തരം  റോളുകൾ ഒന്നും  വന്നിരുന്നില്ലെന്നും തുറന്നു പറഞ്ഞ്  നടൻ ജോജു ജോർജ്.

എന്നിലെ നടനെ ബഹുമാനിച്ചു കൊണ്ടും, അംഗീകരിച്ചുകൊണ്ടുമാണ് എനിക്ക് തമിഴിൽ നിന്ന് ഓഫർ വരുന്നത്. മലയാളത്തിൽ ഒരു നടൻ ക്ലിക്കായാൽ ഒരു പതിവ് പരിപാടി തമിഴിലുണ്ട്. അവിടുത്തെ സൂപ്പർ താരത്തിൻ്റെ ഇടി കൊള്ളാൻ വിളിക്കും.

ഭാഗ്യത്തിന് എനിക്ക് അങ്ങനെ ഒരു വിളിയും വന്നിട്ടില്ല. ‘ജഗമേ തന്തിരം’ എന്ന സിനിമയിൽ വിളിച്ചത് ജോസഫിലെയും, പൊറിഞ്ചു മറിയത്തിലെയും, ചോലയിലെയും എൻ്റെ പ്രകടനം കണ്ടിട്ടാണ്. ഒരു നടന്നെന്ന നിലയിൽ അംഗീകരിച്ചു കൊണ്ടായിരുന്നു അങ്ങനെയൊരു സിനിമയിലക്ക് എന്നെ അവർ ക്ഷണിച്ചത്. അദ്ദേഹം വ്യക്തമാക്കി.