തുറുപ്പു ഗുലാനില്‍ മമ്മൂക്ക ഡാന്‍സ് പഠിക്കുന്നതായി മനപൂര്‍വം അവതരിപ്പിച്ചതാണ്, എന്റെ നാല് സിനിമകളിലും അദ്ദേഹം നൃത്തം ചെയ്യുന്നുണ്ട്, ക്രെഡിറ്റ് ഇദ്ദേഹത്തിനാണ്: ജോണി ആന്റണി

ജോണി ആന്റണിയുടെ സംവിധാനത്തില്‍ അവസാനം തിയറ്ററുകളിലെത്തിയ സിനിമ മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ ആണ്. നടനെന്ന നിലയിലാണ് ജോണി ആന്റണി ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുന്നത്. മമ്മൂട്ടി ഡേറ്റ് തന്നിരിക്കുന്നതാണ് തന്നെ വീണ്ടും സംവിധായകനാകാന്‍ പ്രേരിപ്പിക്കുന്നതെന്ന് ജോണി ആന്റണി പറഞ്ഞിരുന്നു.

അതിനാല്‍ തന്നെ ജോണി ആന്റണിയുടെ സംവിധാനത്തില്‍ വീണ്ടുമൊരു മമ്മൂട്ടി ചിത്രം കൂടി ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. മമ്മൂട്ടിയെ നായകനാക്കി താന്‍ എടുത്ത നാല് ചിത്രങ്ങളിലും അദ്ദേഹം നൃത്തം ചെയ്യുന്നുണ്ട് എന്നാണ് സംവിധായകന്‍ പറയുന്നത്. തുറുപ്പു ഗുലാന്‍ സിനിമയില്‍ മമ്മൂക്ക ഡാന്‍സ് പഠിക്കുന്നതായി മനപൂര്‍വം അവതരിപ്പിച്ചതാണ്.

ഒരിക്കലും പഠിക്കാത്ത പണിക്കു പോയിരിക്കുകയാണെന്ന് അതില്‍ പറയുന്നുണ്ട്. തന്റെ നാല് ചിത്രങ്ങളിലും മമ്മൂക്ക നൃത്തം ചെയ്യുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ഡാന്‍സ് ഒരുക്കിയ ദിനേശ് മാസ്റ്റര്‍ക്കാണ്. വലിയ നടനാണെങ്കിലും തന്റെ സിനികളില്‍ അദ്ദേഹം ആസ്വദിച്ചാണ് അഭിനയിച്ചിരുന്നത്.

തന്നില്‍ നിന്നും വലിയ സംഭവങ്ങളൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. പതിവു ശൈലിയിലുള്ള തമാശപ്പടം ആണ് അദ്ദേഹത്തിനു വേണ്ടത് എന്നും ജോണി ആന്റണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹോം ആണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹോമില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ജോണി ആന്റണി അവതരിപ്പിച്ചത്.

Latest Stories

'രജിസ്ട്രാർ ആദ്യം പുറത്തുപോകട്ടെ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ, മന്ത്രി ആർ ബിന്ദുവിന്റെ നിർദേശം തള്ളി

'ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താൻ, സംഘർഷത്തിൽ 5 വിമാനങ്ങൾ വെടിവെച്ചിട്ടു'; വീണ്ടും അവകാശവാദവുമായി ട്രംപ്

'ആരും കൊതിച്ചുപോകും', സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ കയ്യടി നേടി ജോർജ് സാറിന്റെ പരസ്യം

'വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ട്, സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല'; എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ് എന്ന് മന്ത്രി ആർ ബിന്ദു

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍

IND VS ENG: ആ താരം പുറത്തായതോടെ കളി തോൽക്കും എന്ന് എനിക്ക് ഉറപ്പായി: അജിൻക്യ രഹാനെ

സ്ത്രീധനം കൊടുക്കുന്നത് കുറ്റമല്ലാതാക്കും, നിർണായക നിയമ ഭേദഗതിക്കൊരുങ്ങി കേരളം സർക്കാർ; വാങ്ങുന്നത് മാത്രം കുറ്റം