തലമുറ കൈമാറി വരുന്ന അസുഖമാണെന്നു തോന്നുന്നു.. എന്റെ അതേ സ്വഭാവം കാളിദാസനും മാളവികയ്ക്കുമുണ്ട്: ജയറാം

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ പ്രമോഷന്‍ വേദിയില്‍ ജയറാം മണിരത്‌നത്തെയും പ്രഭുവിനെയും അനുകരിച്ചത് വൈറലായിരുന്നു. സ്ഥിരമായി പ്രാക്ടീസ് ഇല്ലെങ്കിലും കേള്‍ക്കുന്ന ശബ്ദങ്ങള്‍ ട്രൈ ചെയ്തു നോക്കാറുണ്ടെന്നും വീട്ടില്‍ ആരുടെയെങ്കിലും കാര്യം പറയുമ്പോള്‍ അവരുടെ ശബ്ദത്തില്‍ സംസാരിക്കാറുണ്ടെന്നും ജയറാം പറയുന്നു.

എവിടെ ചെന്നാലും ആളുകള്‍ മിമിക്രി കാണിക്കാന്‍ ആവശ്യപ്പെടാറുണ്ട്. അപ്പോള്‍ താന്‍ കാണിക്കും. ഷൂട്ടിംഗിനു പോയാല്‍ അധിക സമയം കാരവാനില്‍ ഇരിക്കാറില്ല. അതുകൊണ്ട് പലരെയും കാണും, കേള്‍ക്കുന്ന പ്രത്യേകതയുള്ള ശബ്ദങ്ങള്‍ താന്‍ ട്രൈ ചെയ്തു നോക്കും.

സ്ഥിരമായ പ്രാക്ടീസൊന്നുമില്ല. തന്റെ യാത്രകളിലും മറ്റും തന്നോടു സംസാരിക്കുന്നവരെ അറിയാതെ നിരീക്ഷിക്കുന്ന ശീലമുണ്ട്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ വീട്ടില്‍ ചെന്ന് അശ്വതിയോട് പറയുമ്പോള്‍ അവരുടെ ശബ്ദത്തിലായിരിക്കും പറയുക. മണിയന്‍ പിള്ള രാജു പറഞ്ഞ കാര്യങ്ങള്‍ പറയുന്നത് രാജുവിന്റെ ശബ്ദത്തിലായിരിക്കും.

അത് അറിയാതെ വന്നു പോകുന്നതാണ്. വര്‍ഷങ്ങളായി ഇതേ ശൈലിയാണ് വീട്ടില്‍. ഈ സ്വഭാവം കാളിദാസിനുമുണ്ട്. മാളവികയും ഉഗ്രനായി ആളുകളെ അനുകരിക്കും. തലമുറ കൈമാറി വരുന്ന അസുഖമാണെന്നു തോന്നുന്നു. താന്‍ ചെയ്യുന്നത് കൊള്ളില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അന്നു പരിപാടി നിര്‍ത്തും എന്നാണ് ജയറാം മനോരമയോട് പ്രതികരിക്കുന്നത്.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍